play-sharp-fill
സിൽവർലൈൻ ചർച്ചയ്ക്കിടെ നിയമസഭയില്‍ കറണ്ട് പോയി; ഇരുട്ടിലും പ്രസംഗം തുടർന്ന് മന്ത്രി

സിൽവർലൈൻ ചർച്ചയ്ക്കിടെ നിയമസഭയില്‍ കറണ്ട് പോയി; ഇരുട്ടിലും പ്രസംഗം തുടർന്ന് മന്ത്രി

സ്വന്തം ലേഖിക

തിരുവനനന്തപുരം: നിയമസഭ ഒരുമിനിറ്റ്‌ ഇരുട്ടിലായി. ബുധനാഴ്ച രാവിലെ സഭാനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അല്‍പനേരത്തേക്ക് സഭയ്ക്കുള്ളില്‍ വൈദ്യുതി നിലച്ചത്.

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് സഭാതലത്തിലെ ബള്‍ബുകള്‍ ഓഫായത്. സില്‍വര്‍ ലൈന് കോടികള്‍ ചെലവഴിച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ തന്നെ കറണ്ട് പോയെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറണ്ട് പോയെങ്കിലും ധനമന്ത്രി മറുപടി പ്രസംഗം തുടര്‍ന്നു. അല്‍പനേരത്തിന് ശേഷം ബള്‍ബുകള്‍ തെളിഞ്ഞ് സഭാ നടപടികള്‍ സാധാരണ നിലയിലായി.വർലൈൻ ചർച്ചയ്ക്കിടെ നിയമസഭയില്‍ കറണ്ട് പോയി; ഇരുട്ടിലും പ്രസംഗം തുടർന്ന് മന്ത്രി