ക്ഷേത്ര പരിസരത്തെ മാലിന്യ കൂമ്പാരത്തിൽ വെള്ളികെട്ടിയ വലംപിരി ശംഖ് ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേതെന്ന് സംശയം ; നിഷേധിച്ച് ദേവസ്വം ബോർഡ്
ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്തെ മാലിന്യ കൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ഇടം പിരി ശംഖ് ലഭിച്ചു.
അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ വേണുവിനാണ് ശുഖ് ലഭിച്ചത്. അതേസമയം ശംഖ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ക്ഷേത്രത്തില്‍ വർഷങ്ങളായി ശുചീകരണം ചെയ്തു വന്നിരുന്നയാളാണ് വേണു. കുളത്തിൻ്റെ വടക്ക് ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് ശംഖ് ലഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണ്ണം കെട്ടിയ നാല് ഇടംപിരി ശംഖാണ് ക്ഷേത്രത്തിനുള്ളതെന്നും ഇവ നാലും ക്ഷേത്രത്തില്‍ സുരക്ഷിതമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുൻപ് ക്ഷേത്രത്തിലെ പതക്കം മാലിന്യക്കൂമ്ബാരത്തില്‍ നിന്ന് ലഭിച്ചത് വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ ദേവസ്വം വിജിലൻസ് പരിശോധന നടത്തി.
Third Eye News Live
0