
സില്‍ക്ക് സ്മിത ജീവിതത്തിന്റെ നിയന്ത്രണം ആ വ്യക്തിക്ക് കൊടുത്തു; നടിയെ ബാധിച്ചത് സാമ്പത്തിക പ്രശ്നമല്ല
സ്വന്തം ലേഖകൻ
തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നിന്ന മാദക താരമാണ് സില്‍ക് സ്മിത. സിനിമകളിലെ ഗ്ലാമര്‍ ഐക്കണായി അറിയപ്പെട്ട നടിയുടെ ജീവിതത്തില്‍ ഇന്നും ദുരൂഹതകളേറെയാണ്
തന്റെ കുടുംബത്തെക്കുറിച്ച് എവിടെയും സ്മിത അധികം പരാമര്‍ശിച്ചിട്ടില്ല. 1996 ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു നടി. ഈ മരണത്തിന് കാരണമെന്തായിരുന്നെന്നും വ്യക്തമല്ല. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സിനിമാ രംഗത്ത് നിന്ന് സാമ്ബത്തിക നഷ്ടം വന്നതും വിശ്വസിച്ചിരുന്നവര്‍ ചതിച്ചതുമാണ് സില്‍ക് സ്മിതയെ ബാധിച്ചതെന്നാണ് ചിലര്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സില്‍ക് സ്മിതയെക്കുറിച്ച് പഴയ കാല നടി കുട്ടി പത്മിനി മുമ്ബൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഒരുപാട് പേര്‍ പറയുന്നുണ്ട് സിനിമയെടുത്ത് സാമ്ബത്തിക നഷ്ടം വന്നതിനാലാണ് സില്‍ക് ആത്മഹത്യ ചെയ്തതെന്ന്. അങ്ങനെ ഒരിക്കലും സംഭവിക്കില്ല. സില്‍ക്കിന്റെ പടത്തിന്റെ ബിസിനസ് നമ്ബര്‍ വണ്ണായിരുന്നു. അതും ഇതും തമ്മില്‍ ബന്ധമില്ല. എന്നാല്‍ അവരുടെ ജീവിതത്തിന്റെ മുഴുവന്‍ നിയന്ത്രണവും മറ്റൊരാള്‍ക്ക് കൊടുത്തു’
കാരണം അവള്‍ക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു. വിദ്യാഭ്യാസമില്ലെങ്കില്‍ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടാണ്. പഠിപ്പില്ലെങ്കില്‍ ബാങ്കില്‍ പോവുന്നതെങ്ങനെയെന്നയറിയില്ല. ഇന്‍കം ടാക്സില്‍ എന്ത് ചെയ്യണമെന്ന് അറിയില്ല, ഇന്‍കം ടാക്സ് വകുപ്പ് ചോദിക്കുന്നതിന് മറുപടി നല്‍കാന്‍ പറ്റില്ല. പക്ഷെ അവര്‍ നമ്മളെ വിശ്വസിക്കില്ല. ഇത്രയും പടത്തില്‍ അഭിനയിക്കുന്ന നിങ്ങള്‍ക്ക് ഇത് കൂടെ അറിയില്ലേ എന്ന് ചോദിക്കും. അവര്‍ അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. പക്ഷെ നടിമാര്‍ക്ക് അതേപറ്റി കാര്യമായി അറിയില്ല. അതറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്’
‘സില്‍ക്കിന് താന്‍ സമ്ബാദിച്ച പണത്തെക്കുറിച്ചോ വാങ്ങിയ സ്വത്തിനെക്കുറിച്ചോ അറിയില്ലായിരുന്നു. ഒപ്പു വെക്കാന്‍ പറഞ്ഞാല്‍ വെക്കും. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയില്ലായിരുന്നു. കൊറിയോഗ്രഫര്‍ പുളിയൂര്‍സരോജ സില്‍ക്കിന് ധാരാളം ഉപദേശങ്ങള്‍ കൊടുത്തിരുന്നു. നീ ഈ ആളുടെ കൂടെ കറങ്ങരുത്. നിന്റെ ജീവിതം ശ്രദ്ധിക്ക്. ഒരു നല്ല വക്കീലിനെയും ഓഡിറ്ററെയും വെക്ക് , നീയാണ് സമ്ബാദിക്കുന്നത് നീ എന്തിന് ഭയപ്പെടണം എന്നൊക്കെ പറഞ്ഞ് ഒരുപാട് ഉപദേശിച്ചു’
എന്നാല്‍ സില്‍ക്ക് എന്തോ കണ്ട് ഭയന്നു. അത് എന്താണെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. സില്‍ക്കിന് ആരും അടുത്ത സുഹൃത്തുക്കളായി ഇല്ലായിരുന്നു. കാരണം അവര്‍ എപ്പോഴും തന്റെ മുന്നില്‍ ഒരു മറവ് വെച്ചിരുന്നു. അതില്‍ നിന്ന് അവള്‍ പുറത്ത് വരില്ലായിരുന്നെന്നും കുട്ടി പദ്മിനി പറഞ്ഞുസില്‍ക്ക് സ്മിതയും പഴയകാല നടന്‍ കാര്‍ത്തിക്കും തമ്മില്‍ പ്രണയമാണെന്ന ഗോസിപ്പുകള്‍ അക്കാലത്ത് വന്നിരുന്നെന്നും കുട്ടി പദ്മിനി ഓര്‍ത്തു. പ്രസാദ് സ്റ്റുഡിയോയില്‍ ഒരു തിയറ്റര്‍ ഉണ്ട്. അതിലാലാണ് പതിവായി സിനിമകളുടെ പ്രിവ്യൂ കാണിക്കുക. അങ്ങനെ ഒരു സിനിമ കാണാന്‍ കാര്‍ത്തിക്കും സില്‍ക്കും അവിടെ വന്നിരുന്നു. തിയറ്ററില്‍ നിന്നും എല്ലാവരും പുറത്ത് വന്നിട്ടും ഇവര്‍ രണ്ട് പേര്‍ മാത്രം വന്നില്ല. ഉള്ളില്‍ നിന്നും ഇവര്‍ തമ്മില്‍ എന്തോ വഴക്കാണ്. പുറത്ത് വരുമ്ബോള്‍ സില്‍ക്കിന്റെ മുഖം കരഞ്ഞ് ചുവന്നിരുന്നു. അത് ഞാന്‍ കണ്ടു.
ഒരു ദിവസം ഷൂട്ടിംഗിന് സില്‍ക്ക് വളരെ വിഷമത്തോടെയാണ് വന്നത്. എന്താണ് സംഭവിച്ചതെന്ന് അക്ക ചോദിച്ചു. ജീവിതം വളരെ ദുഖകരമാണ് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല, ഇത്രയും പണമുണ്ടായിട്ട് എന്താണ് കാര്യമെന്ന് സില്‍ക് അന്ന് പറഞ്ഞെന്നും കുട്ടി പദ്മിനി ഓര്‍ത്തു. സില്‍ക് ഏറ്റവും വിശ്വസിച്ചിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നെന്ന്നേരത്തെ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതാരാണെന്ന കൃത്യമായ വിവരം ആര്‍ക്കും അറിയില്ല.