video
play-sharp-fill
സിഗ്നലിൽ പുതിയ ആളാണോ നിങ്ങൾ…? അറിയാം സിഗ്നലിന്റെ പ്രവർത്തനങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സിഗ്നലിൽ പുതിയ ആളാണോ നിങ്ങൾ…? അറിയാം സിഗ്നലിന്റെ പ്രവർത്തനങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ

കൊച്ചി : സോഷ്യൽ മീഡിയ ഫ്‌ളാറ്റ്‌ഫോമിലെ മുൻനിരക്കായ വാട്‌സാപ്പ് സ്വകാര്യത നയം പുതുക്കിയതോടെ പകരം സംവിധാനമെത്തിയ ആളുകൾ ഓടിയെത്തിയത് സിഗ്‌നലിലാണ്. എലോൺ മസ്‌ക് അടക്കം താൻ സിഗ്‌നലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് നിരവധിയാളുകൾ സിഗ്നലിലേക്ക് എത്തിയത്.

കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്‌നലിന്റെ സെർവറുകൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിരുന്നു. നിരവധി ആളുകൾ തേടിയെത്തിയ ആപ്പിന്റെ പ്രവർത്തനവും മറ്റ് ഫീച്ചറുകളും പരിചയപ്പെടാം ഇനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും സിഗ്‌നൽ ഡൗൺലോഡ് ചെയ്യാം. വാട്‌സാപ്പ് പോലെ തന്നെ നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നൽകി വേണം അക്കൗണ്ട് സെറ്റപ്പ് ചെയ്യാൻ. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ അക്കൗണ്ട് ക്രീയേറ്റ് ചെയ്യാൻ മൊബൈൽ നമ്പർ ആവശ്യമാണ്. ഇതിനായി നിങ്ങൾ നൽകുന്ന നമ്പരിലേക്ക് ഒടിപി ലഭിക്കും. ഇത് ഉപയോഗിച്ച് വേരിഫൈ ചെയ്ത ശേഷം നിങ്ങളുടെ പേര്, പ്രൊഫൈൽ ഫെട്ടോ എന്നിവ നൽകി സിഗ്‌നൽ ഉപയോഗിക്കാം.

ആദ്യത്തെ തവണ സിഗ്‌നൽ ആപ്ലിക്കേഷൻ സെറ്റപ്പ് ചെയ്യുമ്പോൾ ഒരു പിൻ ക്രിയേറ്റ് ചെയ്യാൻ അത് ആവശ്യപ്പെടും. ഇത് ആപ്ലിക്കേഷനുള്ളിൽ തന്നെ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഒപ്പം നിങ്ങളുടെ അക്കൗണ്ട് നിങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. മറ്റൊരു ഡിവൈസിൽ ഇതേ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ഉപയോഗിക്കണമെങ്കിലും ഈ പിൻ നിർബന്ധമാണ്.

വാട്‌സാപ്പിനുള്ളതുപോലെ തേർഡ് പാർട്ടി ക്ലഡ് ബാക്ക്അപ്പ് സിഗ്‌നലിനില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോണിൽ തന്നെയായിരിക്കും സിഗ്‌നൽ അതിലെ വിവരങ്ങൾ സൂക്ഷിക്കുക.വാട്‌സാപ്പിലേതുപോലെ തന്നെ ഗ്രൂപ്പ് ചാറ്റിനുമുള്ള അവസരം സിഗ്‌നലിലുണ്ട്. സിഗ്‌നൽ മെസഞ്ചർ തുറന്ന ശേഷം കാണുന്ന പെൻ സിമ്പലിൽ നിന്ന് പുതിയ ഗ്രൂപ്പ് തുടങ്ങാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ കോൺഡാക്ടിൽ നിന്നും ആവശ്യമുള്ള കോണ്ടാക്ടുകൾ തിരഞ്ഞെടുത്ത് ഗ്രൂപ്പ് ചാറ്റ് ചെയ്യാൻ സാധിക്കും.