
ഇന്ധന കൊള്ളയിൽ യൂത്ത് കോൺഗ്രസ് മരങ്ങാട്ടുപള്ളിയിൽ പ്രതീകാത്മക ബന്ദ് നടത്തി
സ്വന്തം ലേഖകൻ
മരങ്ങാട്ടുപിള്ളി: കേന്ദ്ര കേരളസർക്കാരുകൾ നടത്തുന്ന എണ്ണവില കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ് നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രവർത്തകർ വാഹനങ്ങൾ റോഡിൽ നിറുത്തിയിട്ട് പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്. മരങ്ങാട്ടുപിള്ളിയിൽ നടന്ന പ്രതീകാത്മക ബന്ദ് കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്‌ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡന്റ് സൈജു ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ,
നേതാക്കളായ കെ വി മാത്യു,ഫ്രാൻസിസ് ജോസഫ്, സിബു മാണി, അരുൺ പി തങ്കച്ചൻ, ജിബിൻ നടയ്ക്കൻ, അമൽ ജി, ശ്രീരാജ് ചന്ദ്രൻ, ജിനു ജോർജ് , ജോജോ ജോസ്, എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0