
സെക്സ് ചാറ്റുകള്‍ ഹണിട്രാപ്പിലേക്ക് വഴിതെളിച്ചു; സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫര്‍ഹാന; ഫോട്ടലിലെത്തി അഞ്ചുലക്ഷം രൂപയുമായി മുങ്ങാൻ പദ്ധതി; സിദ്ധിഖിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത് കോഴിക്കോട് ബീച്ചില്‍ വെച്ചെന്ന് ഫര്‍ഹാനയുടെ മൊഴി…..!
സ്വന്തം ലേഖിക
കോഴിക്കോട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത് കോഴിക്കോട് ബീച്ചില്‍ വെച്ചെന്ന് ഫര്‍ഹാനയുടെ മൊഴി.
നടക്കാവ് ഇൻസ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി ജില്ലാജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ബീച്ചില്‍വെച്ചാണ് സിദ്ധിഖിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവം പ്ലാൻ ചെയ്തതെന്നായിരുന്നു ഫര്‍ഹാന അന്വേഷണ സംഘത്തോട് പറഞ്ഞത്.
കേസിലെ മറ്റുപ്രതികളായ വല്ലപ്പുഴ ആച്ചീരിതൊടി വീട്ടില്‍ മുഹമ്മദ് സിബില്‍ (23), വല്ലപ്പുഴ വാലുപറമ്ബില്‍ വീട്ടില്‍ മുഹമ്മദ് ആഷീഖ് (26) എന്നിവരെ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ ജയിലിലെത്തി ചോദ്യംചെയ്തിരുന്നു. ഇതിന് ശേഷമാണ് കദീജത്തുള്‍ ചെര്‍പ്പുളശ്ശേരി കട്ടുതൊടി വീട്ടില്‍ ഫര്‍ഹാനയെ(19) ചോദ്യം ചെയ്തത്.
ഫര്‍ഹാനയുടെ മൊഴിയിലെ വസ്തുത ഉറപ്പാക്കാൻ മൊബൈല്‍ ലോക്കേഷനടക്കം പോലീസ് പരിശോധിക്കും.
സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഇയാളുടെ പെണ്‍സുഹൃത്താണ് ഫര്‍ഹാന. സിദ്ധിഖ് കൊല്ലപ്പെടുന്നതിനും രണ്ടാഴ്ച മുമ്ബാണ് ഷിബിലി ഹോട്ടലില്‍ ജോലിക്കെത്തിയത്. സ്വഭാവ ദൂഷ്യം കാരണം പിന്നീട് ഇയാളെ പറഞ്ഞുവിട്ടുവെന്നും പിന്നീട് ഇയാളെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫര്‍ഹാനയായിരുന്നു എന്നാണ് വിവരം. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ധിഖിനോട് ഫര്‍ഹാന ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ ഇത്തരത്തില്‍ ഹോട്ടലുകളില്‍ സന്ധിച്ചിരുന്നോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ഫര്‍ഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ധിഖ്. ഇരുവരും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫര്‍ഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു.
ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫര്‍ഹാന ഇത്തരത്തില്‍ സിദ്ധിഖുമായി സംസാരിച്ചത് കാമുകൻകൂടിയായ ഷിബിലി(22)യുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഈ അടുപ്പമാണ് ഹണിട്രാപ്പാക്കി മാറ്റിയത്.