
സ്വന്തം ലേഖിക
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഡോക്ടറേറ്റ് നേടിയപ്പോള്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിന്റെ ചെറിയൊരു ഭാഗമാണ് സിദ്ദീഖ് പങ്കുവെച്ചത്.തന്റെ ബാപ്പയെ കുറിച്ചുള്ള വികാരഭരിതമായ നിമിഷങ്ങളെ കുറിച്ചും മമ്മൂട്ടി വിഡിയോയിൽ പങ്കു വെക്കുന്നുണ്ട്.
മെഗസ്റ്റാറിന്റെ പ്രസംഗം വീക്ഷിക്കുന്ന ഭാര്യ സുല്‍ഫത്തിനെയും വീഡിയോയില്‍ കാണാം. ‘മമ്മൂട്ടിക്ക് അല്‍പ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കള്‍പോലും പറയാറുണ്ട്.പക്ഷെ അത് കെട്ടിലും മട്ടിലും മാത്രമെയുള്ളു. ഉള്ളൊന്ന് ചികഞ്ഞാല്‍ ഞാൻ നിങ്ങളെപ്പോലെ സ്നേഹവും വാത്സല്യവും കാരുണ്യവും വികാരവുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ്.’വിഡിയോയിൽ മമ്മൂട്ടി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹര്‍ത്തമാണിത്. ചികിത്സിക്കാൻ അര്‍ഹതയില്ലെങ്കിലും എനിക്ക് ഡോക്ടറേറ്റ് പദവി ലഭിക്കുമ്ബോള്‍ അതിന് സാക്ഷ്യം വഹിക്കാൻ എന്റെ ബാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല എന്നുള്ള ദുഖം മാത്രമാണ് ഈ വേളയില്‍ എന്നെ അലോസരപ്പെടുത്തുന്നത്.ഞാൻ ഒരു ഡോക്ടറാവണമെന്നത് എന്റെ ബാപ്പ ആഗ്രഹിച്ചിരുന്നതാണ്. അതിനായി പ്രീഡിഗ്രിക്ക് എന്നെ കൊണ്ട് രണ്ടാം ഗ്രൂപ്പ് എടുപ്പിക്കുകയും ചെയ്തു. പഠനം ഉഴപ്പി സിനിമ തലയില്‍ കയറ്റി തിയേറ്റര്‍ നിരങ്ങിയതിന്റെ ഫലമായിട്ട് കെമിസ്ട്രി പരീക്ഷയില്‍ ഞാൻ തോറ്റു.’
‘അങ്ങനെ എന്റെ വാപ്പയുടെ ഡോക്ടര്‍ സ്വപ്നം തകര്‍ന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും എന്റെ അഭിനയത്തികവും കലാരംഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത് എന്നെ വലുതാക്കിയ എന്റെ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കുമ്ബോള്‍ ആ ബഹുമതി എന്റെ ബാപ്പയുടെ സ്മരണയ്ക്ക് മുമ്ബില്‍ ഞാൻ സമര്‍പ്പിക്കുകയാണ്.’എന്നാണ് സിദ്ദീഖ് പങ്കുവെച്ച പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മൂക്കയുടെ വീഡിയോ അദ്ദേഹത്തിന്റെ സുഹൃത്ത് വഴി വീണ്ടും കാണാൻ സാധിച്ചുവെന്നത് ആരാധകരെയും ആനന്ദിപ്പിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
“ആ വാക്കുകളില്‍ വല്ലാത്ത ഒരു വികാരമുണ്ട് അതാണ് പിതൃ-പുത്ര ബന്ധം എല്ലാ നന്മകളും നേരുന്നു, ഏറ്റവും സുന്ദരനായ മമ്മൂക്ക നിങ്ങളെക്കാള്‍ സൗന്ദര്യം തോന്നുന്നു നിങ്ങളുടെ ഈ വാക്കുകള്‍ക്ക്, പ്രീഡിഗ്രിക്ക് കെമിസ്ട്രി തോറ്റതിന്റെ ഗുണമാണ് അദ്ദേഹത്തിനും സിനിമാ ആസ്വാദകര്‍ക്കും ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്,ചില തോല്‍വികള്‍ വലിയ വിജയങ്ങള്‍ക്കുള്ള കാരണങ്ങളാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.
ഇത്തരത്തില്‍ സുഹൃത്തുക്കളുടെ ചിത്രങ്ങളും വീഡിയോയും രസകരമായ ട്രോളുകളും സിദ്ദീഖ് സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുണ്ട്. കാതലാണ് മമ്മൂട്ടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. നേരാണ് സിദ്ദീഖിന്റെ ഏറ്റവും പുതിയ റിലീസ്. ടര്‍ബോ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോള്‍.