play-sharp-fill
സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തെ ആത്മഹത്യയാക്കിയത് ‘കമ്മീഷണര്‍ ഓഫീസിലെ’ സ്വാധീനം; പരാതി കൊടുത്ത  പെണ്‍കുട്ടിയുടെ അമ്മ പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരിലെ പ്രമുഖ; പ്രധാന ഗൂഢാലോചനകനായ ‘ഉറ്റ സുഹൃത്ത്’ രാഷ്ട്രീയക്കാരന്റെ മകൻ; ഇയാളും പ്രതിയല്ല; പൂക്കോട്ട് അന്വേഷണത്തിൽ കേസ് അട്ടിമറിക്കാൻ ഇടപെടുന്നത് കേരളത്തിലെ ഉന്നതരോ…..?

തൃശൂർ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലില്‍ ജെ.എസ്.സിദ്ധാർഥൻ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാൻ ഇടപെടുന്നത് കേരളത്തിലെ ഒരു പൊലീസ് കമ്മീഷണർ ഓഫീസോ?

സിദ്ധാർത്ഥിനെതിരെ പരാതി കൊടുത്ത പെണ്‍കുട്ടിയെ ഇനിയും പൊലീസ് കേസില്‍ പ്രതി ചേർത്തിട്ടില്ല. തൃശൂർ ജില്ലയില്‍ നിന്നുള്ള ഈ’ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരിയാണ്. ഒരു കമ്മീഷണർ ഓഫീസിലാണ് ജോലി. അച്ഛൻ അഭിഭാഷകനും എന്നും റിപ്പോർട്ടുണ്ട്.

ഗുരുവായൂരിന് അടുത്താണ് ഈ പെണ്‍കുട്ടിയുടെ വീട്. നിലവില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നാണ് സൂചന. അറസ്റ്റിലായവരിലേക്ക് അന്വേഷണം ചുരുക്കാനാണ് സമ്മർദ്ദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കോളേജ് ഡീൻ എം.കെ.നാരായണൻ, അസി. വാർഡൻ ആർ.കാന്തനാഥൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് ആവശ്യപ്പെട്ടു.

ഇരുവരുടെയും സസ്‌പെൻഷൻ നല്ലതു തന്നെ. മരണത്തില്‍ ഇരുവർക്കും മുഖ്യ പങ്കുണ്ട്. ഇരുവരെയും കേസില്‍ പ്രതിയാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയപ്രകാശ് പറഞ്ഞു. പെണ്‍കുട്ടിയേയും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

ഇക്കാര്യത്തില്‍ തെളിവുകള്‍ പുറത്തു വരുമ്ബോള്‍ അന്വേഷണം എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയ സ്വാധീനമുള്ളവരെ എല്ലാം പൊലീസ് വെറുതെ വിട്ടുവെന്നാണ് ആരോപണം. ഗൂഢാലോചനയില്‍ പെണ്‍കുട്ടിക്ക് വ്യക്തമായ പങ്കുണ്ട്. എന്നിട്ടും അന്വേഷണത്തിന്റെ ഭാഗമാക്കാത്തത് ദുരൂഹതയായി തുടരുന്നു.