സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

Spread the love

പാലക്കാട് ഒറ്റപ്പാലം മീറ്റ്നയിൽ സ ഹോദരങ്ങള്‍ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു.

മീറ്റ്ന പാറയ്ക്കല്‍ വീട്ടില്‍ ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു.ബാലകൃഷ്ണന്റെ മുതുകില്‍ 30 ലധികം സ്റ്റിച്ചുകള്‍ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിർത്തി തർക്കത്തിനിടെ സഹോദരങ്ങള്‍ തമ്മിലുള്ള സംഘർഷത്തിലാണ് ഒരാള്‍ക്ക് വെട്ടേറ്റത്.