play-sharp-fill
കേരളാ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി എസ് ഐ പരിശീലനത്തിന് പുരുഷൻമാർക്കൊപ്പം 43 വനിതകളും

കേരളാ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി എസ് ഐ പരിശീലനത്തിന് പുരുഷൻമാർക്കൊപ്പം 43 വനിതകളും

സ്വന്തം ലേഖകൻ

പത്തനംതിട്ട; സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലാദ്യമായി ഐപിഎസ് മാതൃകയിൽ സ്ത്രീ പുരുഷ എസ്ഐമാരുടെ പരിശീലനം ഒരുമിച്ചു തുടങ്ങി.രണ്ടു വർഷം നീളുന്ന പരിശീലനത്തിൽ ശാരീരിക മാനസിക പരിശീലനത്തിലൊന്നും സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെയാണ് സിലബസ് തയാറാക്കിയത്.

ആദ്യമായാണ് എസ്ഐമാരുടെ തസ്തികയിലേക്കു നേരിട്ട് വനിതകളെ നിയമിച്ചത്. പിഎസ്സി റാങ്ക് പട്ടികയിൽ നിന്ന് എസ്ഐ നിയമനം ലഭിച്ച 131 പേരിൽ 43 പേർ പെൺകുട്ടികളാണ്. ഇവരുടെ പരിശീലനം ഒരുമിച്ച് തൃശൂർ പൊലീസ് അക്കാദമിയിലാണ് പുരോഗമിക്കുന്നത്. ഒക്ടോബറിൽ പരിശീനം പൂർത്തിയാകും. പരിശീലനത്തിനും ഭക്ഷണത്തിലും എല്ലാം തുല്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാട്ടെയും കളരിയും , കമാൻഡോ, കടലിലും വനത്തിനുള്ളിലെ പരിശീലനവും മലകയറ്റവും ഉൾപ്പെടെ കഠിന പരിശീലനമെല്ലാം ഒന്നിച്ച്. കേരള പൊലീസിലെ പുലിക്കുട്ടികളായ ആദ്യ വനിതാ കമാൻഡോ സംഘത്തിന് രാജ്യത്തിന്റെ തന്നെ സേനകളുടെ മുൻനിരയിലെത്താനും അവസരം ലഭിച്ചു. ഇവർക്ക് രാജ്യത്തെ സൈനിക അർധസൈനിക കമാൻഡോ സംഘത്തിനൊപ്പം പരിശീലനത്തിനും അനുമതി ലഭിച്ചു.

34 അംഗ കമാൻഡോകളാണ് മറ്റു സേനകളുടെ കമാൻഡോ സംഘത്തിനൊപ്പം പരിശീലനത്തിന് ഉടനെ ചേരുന്നത്. ബിഎസ്എഫ്, സിആർപിഎഫ് തുടങ്ങി അർധ സൈനിക വിഭാഗങ്ങളിലെ കമാൻഡോ വിഭാഗത്തിനൊപ്പവും എസ്പിജി, ആന്ധ്രയിലെ ഗ്രേ ഹണ്ട് കമാൻഡോ എന്നീ വിഭാഗത്തിനൊപ്പവുമാണ് ചേരുന്നത്.