play-sharp-fill
ചന്തയിൽ സാധനം വാങ്ങാനെത്തി റോഡരുകിൽ വാഹനം പാർക്ക് ചെയ്തവർക്ക് പെറ്റിയടിച്ച് എസ്. ഐ ; കടകളടച്ച്  പ്രതിഷേധിച്ച്  വ്യാപാരികളും

ചന്തയിൽ സാധനം വാങ്ങാനെത്തി റോഡരുകിൽ വാഹനം പാർക്ക് ചെയ്തവർക്ക് പെറ്റിയടിച്ച് എസ്. ഐ ; കടകളടച്ച്  പ്രതിഷേധിച്ച്  വ്യാപാരികളും

സ്വന്തം ലേഖകൻ

ശ്രീകാര്യം:  ചന്തയിലും മെഡിക്കല്‍ സ്‌റ്റോറുകളിലും ഉള്‍പ്പെടെ മറ്റ്‌ വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തി റോഡരുകിൽ  വാഹനങ്ങള്‍ റോഡ്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്‌തവർക്ക് പെറ്റിയടിച്ച്  എസ്‌.ഐ . വാഹനങ്ങൾ പാർക്ക് ചെയ്തവർക്ക്  ഇരുന്നൂറ്റി അന്‍പത്‌ രൂപയാണ്  പെറ്റി അടിച്ചത്. മാസങ്ങളായി എസ്‌.ഐ. ഇത്തരത്തില്‍ പെറ്റിപിടിത്തം തുടരുന്നുണ്ട്. ഇതോടെ  ചന്ത ഉള്‍പ്പടെയുള്ള വ്യാപാര സ്‌ഥാപനങ്ങളില്‍ ആള്‍ക്കാര്‍ കയറതായി. ഇത്‌ വ്യാപാര സംഘടനാ നേതാക്കള്‍ നിരവധി തവണ പോലീസില്‍ പരാതി പറഞ്ഞിരുന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ  നടപടികളും ഉണ്ടായില്ല. ഇന്നലെ രാവിലെ മുതല്‍ എസ്‌.ഐയും സംഘവും പതിവ്‌ പോലെ വ്യാപാര സ്‌ഥാപനങ്ങളിലെത്തിയവരുടെ വാഹനങ്ങളില്‍ പെറ്റി ഒട്ടിച്ചു.

എന്നാല്‍ ഇത്‌ ചില വ്യാപാരികള്‍ ചോദ്യം ചെയ്‌തു. ഇതില്‍ പ്രകോപിതനായ ശ്രീകാര്യം എസ്‌.ഐ. വ്യാപാരിയേയും കൂടി നിന്നവരെയും പിടിച്ച്‌ തള്ളുകയും അസഭ്യം പറയുകയുമായിരുന്നുവെന്നും ആക്ഷേപമുണ്ട്.ഇതിനെ തുടര്‍ന്ന്‌ വൈകിട്ട്‌ നാലുമുതല്‍ ആറുവരെ വ്യാപാരികള്‍ കടകള്‍ അടച്ച്‌ ശ്രീകാര്യം ജംഗ്‌ഷനില്‍ നടത്തിയ പ്രതിഷേധ ധര്‍ണ വ്യാപാരി വ്യവസായി സമിതി നേതാവ്‌ പാപ്പച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. എല്‍.സി. സെക്രട്ടി സ്‌റ്റാന്‍ലി ഡ്രിക്രൂസ്‌, വ്യാപാരി വ്യവസായി സമിതി യൂണിറ്റ്‌ സെക്രട്ടറി അജിത്ത്‌ ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags :