video
play-sharp-fill

ബഹുമാനിച്ചില്ലെന്ന പേരിൽ എസ്‌ഐ പൊലീസുകാരനെ തല്ലി; അന്വഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

ബഹുമാനിച്ചില്ലെന്ന പേരിൽ എസ്‌ഐ പൊലീസുകാരനെ തല്ലി; അന്വഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: റാന്നിയില്‍ പൊലീസുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി.

കൊട്ടാരക്കര സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസർ സുബിനാണ് എസ്‌ഐയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച്ച രാത്രി എട്ടുമണിക്ക് ശേഷമാണ് പൊലീസ് സ്റ്റേഷനിലെ വിശ്രമുറിയില്‍ വച്ച്‌ ഏറ്റുമുട്ടലുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെ ജോലി ചെയ്യുന്ന എസ്‌ഐ എസ്‌ കെ അനിലാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സുബിൻ പറഞ്ഞു. ബഹുമാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐ തന്നെ മര്‍ദ്ദിക്കുയായിരുന്നു.

ഇത് സംബന്ധിച്ച്‌ ജില്ലാ പൊലീസ് മേധാവിക്കാണ് സുബിന്‍ പരാതി നല്‍കിയത്. സുബിനെ മര്‍ദ്ദിക്കുന്ന സമയത്ത് എസ്‌ഐ മദ്യപിച്ചിരുന്നതായും സഹപ്രവര്‍കര്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ റാന്നി ഡിവൈഎസ്പിയോട് ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു. അതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

നേരത്തെ എസ്‌ഐ സ്‌പെഷ്യല്‍ ബ്രാഞ്ചിലായ സമയത്തും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നതായും ആരോപണമുണ്ട്.