
മാർച്ച് മാസത്തിലെ ഏറ്റവും മികച്ച താരമെന്ന പുരസ്കാരം സ്വന്തമാക്കി ശ്രേയസ് അയ്യർ; രണ്ടാം തവണയാണ് ശ്രേയസ് ഐസിസിയുടെ പ്ലെയർ ഓഫ് ദി മംത് പുരസ്കാരം നേടുന്നത്
മാർച്ച് മാസത്തിലെ ഏറ്റവും മികച്ച താരമെന്ന പുരസ്കാരം സ്വന്തമാക്കി ശ്രേയസ് അയ്യർ. ഇത് രണ്ടാം തവണയാണ് ശ്രേയസ് ഐസിസിയുടെ പ്ലെയർ ഓഫ് ദി മംത് പുരസ്കാരം നേടുന്നത്.
ചാമ്ബ്യൻസ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ശ്രേയസിനെ തേടി രണ്ടാം തവണയും ഐസിസി പുരസ്കാരം എത്തിയത്. പുരുഷ വിഭാഗത്തില്‍ ന്യൂസിലൻഡ് താരങ്ങളായ ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവരെ മറികടന്നാണ് ശ്രേയസ് പുരസ്‌കാരം സ്വന്തമാക്കിയത്. അതേസമയം, വനിതാ ക്രിക്കറ്റില്‍ ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയ ടി20 പരമ്ബര തൂത്തുവാരിയിരുന്നു.
സ്ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ ജോർജിയ വോള്‍ ആണ് ഐസിസിയുടെ മാർച്ച് മാസത്തിലെ വനിതാ താരം. സ്വന്തം നാട്ടുകാരിയായ അന്നബെല്‍ സതർലാൻഡിനെയും അമേരിക്കയുടെ ചേത്‌ന പ്രസാദിനെയും മറികടന്നാണ് ജോർജിയ വോളിന്റെ നേട്ടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

icc-cricket.com ല്‍ രജിസ്റ്റർ ചെയ്ത അന്താരാഷ്ട്ര ആരാധകർ, ഐസിസി ഹാള്‍ ഓഫ് ഫെയിമർമാർ, മുൻ അന്താരാഷ്ട്ര താരങ്ങള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സ്പെഷ്യലിസ്റ്റ് പാനല്‍ എന്നിവർക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ശ്രേയസിനെയും ജോർജിയയെയും തിരഞ്ഞെടുത്തത്.
ചാമ്ബ്യൻസ് ട്രോഫിയുടെ അവസാന മൂന്ന് മത്സരങ്ങളില്‍ 57.33 ശരാശരിയില്‍ 172 റണ്‍സ് നേടിയ ശ്രേയസ് ഇന്ത്യയുടെ വിജയത്തില്‍ നിർണായക പങ്കാണ് വഹിച്ചത്. ഫെബ്രുവരിയില്‍ ശുഭ്മാൻ ഗില്ലിനായിരുന്നു പുരസ്കാരം. ജോർജിയ വോള്‍ തുടർച്ചയായി നാലാം
തവണയാണ് സമാനമായ പുരസ്കാരം സ്വന്തമാക്കുന്നത്.