ലോക്ക് ഡൗണിൽ വിരസത ഒഴിവാക്കാൻ വ്യത്യസ്ത ആശയവുമായി യുവാക്കൾ ; അതിരമ്പുഴ സ്വദേശികൾ അവതരിപ്പിച്ച ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ
കോട്ടയം :കൊറോണക്കാലത്ത് വ്യത്യസ്ത ആശയവുമായി മൂന്ന് പേർ. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മൂന്ന് പേർ ചേർന്ന് വ്യത്യസ്തമായ കഥയിൽ അവതരിപ്പിച്ച ഷോർട്ട് ഫിലിം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും തരംഗമായി മാറിക്കോണ്ടിരിക്കുന്നത്.
ഒരു പ്രത്യേക സമയത്തിനു ഉള്ളിൽ അകപ്പെട്ട് പോവുകയും അതിൽ നിന്നും രക്ഷപെടാൻ പറ്റാതെ സംഭവിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ടൈം ലൂപ്പിംഗ് എന്ന സൈക്കോളജിക്കലായിട്ടുള്ള ഒരു അവസ്ഥയാണ് കഥയുടെ അടിസ്ഥാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കഥയ്ക്ക് കൃത്യമായ തുടക്കമോ അവസാനമോ ഇല്ലാതെ വ്യത്യസ്തമായിട്ടാണ് കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.ദിവസങ്ങളായി തുടരുന്ന ലോക്ക് ഡൗണിലെ വിരസത ഒഴിവാക്കാനാണ് ഇവർ ഒരു ഷോർട്ട് ഫിലിം ചെയ്യാം എന്ന ആശയത്തിലേക്ക് എത്തിയത്.
ഷോർട്ട് ഫിലിം കാണാനുള്ള യൂ ട്യൂബ് ലിങ്ക് : https://youtu.be/vlnp3yvKUU8
ഷോർട്ട് ഫിമിനായി തിരക്കഥ തയാറായങ്കിലും പിന്നെയാണ് യഥാർത്ഥ പ്രശ്‌നങ്ങൾ തല പോക്കിയത്.ഷൂട്ടിംഗിന് ആവശ്യമായ ക്യാമറയോ ലൈറ്റുകളോ ഇല്ലായിരുന്നു. വാടയ്ക്ക് എടുക്കാമെന്ന് തീരുമാനിച്ചെങ്കിലും സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ആ വഴിയും ഇവർക്ക് മുന്നിൽ അടയുകയായിരുന്നു. പരിചയത്തിലുള്ള അരുടെ എങ്കിലും കൈയിൽ നിന്നും ക്യാമറ കടം വാങ്ങി ഷൂട്ട് ചെയ്യാം എന്ന് വച്ചാലും അതിന് ശേഷമുള്ള എഡിറ്റിംഗ്, കളറിംഗ്,ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്, സൗണ്ട് ഡിസൈനിംഗ് എന്നിങ്ങനെയുള്ള കടമ്പകൾ ഏറെയാണ്.
എന്നാൽ പിന്നെ ഫിലിം ഫോണിൽ എടുത്ത് കൂടെ എന്ന ചിന്തയിലേക്ക് വന്നത്. അതിനായി വെറുതെ കുറച്ച് വീഡിയോ എടുത്ത് നോക്കിയപ്പോൾ മോശമല്ലാത്ത രീതിയിൽ ക്ലാരിറ്റിയും കിട്ടിയതോടെ ഫോണിൽ തന്നെ ഷൂട്ട് ചെയുകയായിരുന്നു.പിന്നിട് മൂന്ന് മണിക്കൂർ കൊണ്ട് സിനിമയുടെ ഷൂട്ട് പൂർത്തിയാക്കുകയും ചെയ്തു.പ്ലേ സ്റ്റോറിൽ നിന്നും തന്നെ മറ്റ് അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് മറ്റ് ജോലികൾ കൂടി പൂർത്തിയാക്കുകയായിരുന്നു. ജോലികൾ പൂർത്തിയായതോടെ യൂ ട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തതോടെ കൂടുതൽ ശ്രദ്ധ കിട്ടുന്നത്.പിന്നിട് നിരവധി നിരൂപകരുടെയടക്കം വലിയ പ്രശംസയാണ് മൂന്ന് യുവാക്കളുടെ ഈ ഷോർട്ട് ഫിലിം നേടിയെടുത്തത്.
ഷോർട്ട് ഫിലിം കാണാനുള്ള യൂ ട്യൂബ് ലിങ്ക് : https://youtu.be/vlnp3yvKUU8