video
play-sharp-fill
ഷൊർണൂരിൽ കൊവിഡിനെ ഭയന്ന് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

ഷൊർണൂരിൽ കൊവിഡിനെ ഭയന്ന് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

പാലക്കാട്: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയിൽ കൊറോണയെ ഭയന്ന് ഷൊർണൂരിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ പരുത്തിപ്രയിലാണ് സംഭവം.

ഷൊർണൂർ എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിത്തു കുമാറിനെയാണ് ആൾ താമസമില്ലാതിരുന്ന ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജിത്തു കുമാറിന്റെ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കൊറോണ എന്ന മഹാമാരി ഉറക്കം കളഞ്ഞിട്ട് മാസങ്ങളായെന്നും ചെറിയ കാര്യത്തിന് പോലും ടെൻഷൻ അടിയ്ക്കുന്ന എനിക്ക് ഇനിയും മഹാമാരിയെ ഭയന്ന് ജീവിക്കാൻ വയ്യെന്നും എഴുതിയിട്ടുണ്ട്.

ഓരോ കാര്യത്തിനും എത്തുന്നവർ ദേഷ്യത്തോടെയും വെറുപ്പോടെയുമാണ് കാണുന്നത്. കൊറോണ പിടിപ്പെടുമെന്ന ഭയമുണ്ടെന്നും വലിയ ഒറ്റപ്പെടൽ നേരിടുകയാണെന്നും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മുൻ സൈനികൻ കൂടിയായ ജിത്തുകുമാറിനെ ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നു കിലോമീറ്ററോളം അകലെയുള്ള ഭാര്യ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.