പണിമുടക്ക് ദിവസവും പ്രവർത്തനം; മാനന്തവാടിയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ സ്ഥാപനം പണിമുടക്ക് ദിവസവും പ്രവർത്തിച്ചു

Spread the love

വയനാട്: മാനന്തവാടിയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ സ്ഥാപനം പണിമുടക്ക് ദിവസവും പ്രവർത്തിച്ചു.

video
play-sharp-fill

വെള്ളമുണ്ട ഏരിയ കമ്മിറ്റിയംഗം തോമസിന്റെ ഗ്ലാസ് ഫാക്ടറി ആണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തില്‍ നൂറോളം തൊഴിലാളികളും പണിയെടുക്കുന്നുണ്ട്.

വയനാട്ടിലെ വിവിധ ഇടങ്ങളില്‍ തുറന്ന സ്ഥാപനങ്ങള്‍ സിപിഎം നേതാക്കള്‍ അടപ്പിച്ചിരുന്നു. കടകള്‍ അടഞ്ഞ് കിടന്നപ്പോള്‍ കെഎസ്‌ആർടിസി സ്വകാര്യ ബസ്സുകള്‍ സർവീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അപൂർവ്വം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍പ്പറ്റ ബത്തേരി മാനന്തവാടി തുടങ്ങിയിടങ്ങളില്‍ ഇടത് വലത് മുന്നണികള്‍ വാഹനങ്ങള്‍ തടഞ്ഞു. കല്‍പ്പറ്റയില്‍ ചരക്ക് ലോറി ഡ്രൈവറുമായി ഐഎൻടിയുസി പ്രവർത്തകർ വാക്ക് തർക്കമുണ്ടായി.