
പാലാ : മാനത്തൂരില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു.
പാമ്പനാല്‍ ചാക്കോ (50), ഭാര്യ മേരി, മകള്‍ മായ, മായയുടെ ഒരു വയസുകാരി മകള്‍ ഇതള്‍ എന്നിവർക്കാണ് കുത്തേറ്റത്.
സാരമായി കുത്തേറ്റ ചാക്കോയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റ് മൂന്ന് പേരെ പാലാ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. ഗൃഹനാഥനാണ് ആദ്യം കുത്തേറ്റത്. പിന്നാലെ മറ്റുള്ളവരെയും തേനീച്ച ആക്രമിക്കുകയായിരുന്നു.
കുഞ്ഞിനെ കുത്താതിരിക്കാൻ അമ്മ മായ ശ്രമിച്ചതിനാല്‍ അവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
തേനീച്ച ആക്രമണത്തെക്കുറിച്ച് വനംവകുപ്പ് അധികൃതരെയും ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചതായി നാട്ടുകാർ പറഞ്ഞു.







