ഡൽഹിയിൽ ‘ഷൂട്ട് അറ്റ് സൈറ്റ് ‘ പ്രഖ്യാപിച്ചു; ഡൽഹിയിലെ യമുന വിഹാർ എസ്.പിയാണ് വെടിവയ്ക്കാൻ ഉത്തരവ് ഇറക്കിയത്
സ്വന്തം ലേഖകൻ
ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ദിവസങ്ങളായി കനത്ത സംഘർഷം തുടരുകയാണ്. ഇതിനെ തുടർന്നാണ് ഡൽഹിയിലെ യമുന വിഹാർ എസ്.പി ‘ഷൂട്ട് അറ്റ് സൈറ്റ് ‘ പ്രഖ്യാപിച്ചു.
അക്രമികളെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിട്ടതായി കേന്ദ്രവും വ്യക്തമാക്കി. മരണസംഖ്യ 14 ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് ഡൽഹി പൊലീസിന്റെ നടപടി. വടക്കുകിഴക്കൻ ഡൽഹിയിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ എല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സായുധരായ 1000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംഘർഷ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയുടെ അതിർത്തികളും നിരീക്ഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Third Eye News Live
0