Spread the love

കോട്ടയം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ നടക്കുന്ന അന്വേഷണത്തെയും നിയമനടപടികളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ കേസിലെ പ്രധാന ഉത്തരവാദി മുൻമുഖ്യമന്ത്രി പിണറായി വിജയനാണ് . അതുകൊണ്ടുതന്നെ അന്വേഷണം പിണറായി വിജയനിലേക്കും എത്തുകയും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വരെ നിയമപോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ,കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

video
play-sharp-fill

സി.എം.ആർ.എൽ.യിൽ നിന്ന് അനധികൃത സാമ്പത്തിക നേട്ടങ്ങൾ കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന മറ്റ് രാഷ്ട്രീയ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. അവരുടെ പങ്കും ബന്ധപ്പെട്ട അഴിമതി, ക്രമക്കേട് ആരോപണങ്ങളും സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.