play-sharp-fill
ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം;  ഷോൺ ആബട്ടിന് പകരം ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി

ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം; ഷോൺ ആബട്ടിന് പകരം ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി

 

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം. പരിക്കേറ്റ ഷോൺ ആബട്ടിന് പകരം ഓസ്‌ട്രേലിയൻ ഏകദിന ടീമിൽ ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി. പേശിവലിവിനെ തുടർന്നാണ് ആബട്ട് പിൻമാറിയത്. ബാറ്റിംഗ് കൂടി പരിഗണിച്ചാണ് ഷോർട്ടിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

ജനുവരി 14-ന് തുടങ്ങുന്ന പരമ്ബരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. ആരോൺ ഫിഞ്ചാണ് ക്യാപ്റ്റൻ. പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവർ ടീമിലുണ്ട്. അതേസമയം വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്വെല്ലും ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനസും ഓസീസ് ടീമിലില്ല. ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന മാർനസ് ലാബുഷെയ്ൻ ആദ്യമായി ഏകദിന ടീമിലെത്തി എന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഓസ്ട്രേലിയൻ ടീം:

ആരോൺ ഫിഞ്ച്, ഡാർസി ഷോർട്ട്, ആഷ്ടൺ ആഗർ, അലക്‌സ് ക്യാരി, പാറ്റ് കമിൻസ്, പീറ്റർ ഹാൻഡ്സ്‌കോംബ്, ജോഷ് ഹേസൽവുഡ്, മാർനസ് ലാബുഷെയ്ൻ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്. മിച്ചൽ സ്റ്റാർക്ക്, ആഷ്ടൺ ടർണർ, ഡേവിഡ് വാർണർ, ആദം സാംപ.