video
play-sharp-fill

നെല്ല് ഉണക്കുന്നതിനിടെ ഫാനില്‍ നിന്ന് ഷോക്കേറ്റു; പാലക്കാട് കർഷകന് ദാരുണാന്ത്യം

നെല്ല് ഉണക്കുന്നതിനിടെ ഫാനില്‍ നിന്ന് ഷോക്കേറ്റു; പാലക്കാട് കർഷകന് ദാരുണാന്ത്യം

Spread the love

 

പാലക്കാട്: മാത്തൂരില്‍ നെല്ല് ഉണക്കുന്നതിനിടെ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. മാത്തൂര്‍ പ്ലാക്കല്‍ സ്വദേശി ദാമോദരനാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന് മുന്നില്‍ ഫാന്‍ ഉപയോഗിച്ച്‌ നെല്ല് ഉണക്കുന്നതിനിടെയാണ് അപകടം.

രണ്ട് ദിവസം മുമ്ബാണ് ദാമോദരന്റെ കൃഷിഭൂമിയില്‍ കൊയ്ത്ത് കഴിഞ്ഞത്. സപ്ലൈക്കോ നെല്ല് സംഭരണം തുടങ്ങുന്നതിന് മുമ്ബായി നെല്ല് ഉണക്കിവയ്ക്കാന്‍ അടുത്തുള്ള കടയില്‍നിന്ന് ദാമോദരന്‍ ഫാന്‍ വാടകയ്‌ക്കെടുത്തിരുന്നു.

ഫാനിന് ചെറിയ ഷോക്കുണ്ടെന്ന് കടക്കാരന്‍ പറഞ്ഞപ്പോള്‍ ശ്രദ്ധിച്ച്‌ ഉപയോഗിച്ചോളാമെന്ന് പറഞ്ഞാണ് ദാമോദരന്‍ ഫാന്‍ കൊണ്ടുപോയതെന്നാണ് വിവരം. എന്നാല്‍ വീട്ടിലെത്തി പതിര് മാറ്റി നെല്ല് ഉണക്കുന്നതിനിടിയില്‍ ദാമോദരന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം മാത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.