play-sharp-fill
കോട്ടയം ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടി; ചങ്ങനാശേരി താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്ടോബർ 19ന്

കോട്ടയം ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടി; ചങ്ങനാശേരി താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്ടോബർ 19ന്

കോട്ടയം: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പുകൽപ്പിക്കാതെ ബാക്കി നിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടിക്ക് (പരാതി പരിഹാര അദാലത്ത് ) ഒക്‌ടോബർ 17ന് തുടക്കമായി.

ചങ്ങനാശേരി താലൂക്കിലെ ജനസമ്പർക്ക പരിപാടി ഒക്ടോബർ 19ന് നടക്കും. കാഞ്ഞിരപ്പള്ളി- ഒക്ടോബർ 21, മീനച്ചിൽ-25, വൈക്കം- 27 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ ജനസമ്പർക്ക പരിപാടി നടക്കുന്ന തീയതികൾ.

ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുജനങ്ങൾക്ക് അതാത് താലൂക്ക് ഓഫീസുകളിൽ എത്തി ജില്ലാ കളക്ടർക്ക് പരാതി നൽകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group