ദേവഗണങ്ങൾ കൂടെയുണ്ടെന്ന് പറയുമ്പോൾ അയ്യപ്പനെ ഭയപ്പെട്ടുവെന്ന് വ്യക്തമാണ് ; ഒരു ഘട്ടത്തിൽ അയ്യപ്പശാപം കിട്ടുമെന്ന് പോലും മുഖ്യമന്ത്രിയ്ക്ക് തോന്നി ; പിണറായിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം കഴിപ്പിച്ചു : മുഖ്യമന്ത്രിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റൽ കൊണ്ട് നടക്കുന്ന വോട്ടർമാരുടെ കൂടി വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ചെന്ന് ശോഭാ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് വന്നപ്പോൾ മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോയെന്ന് കൂടി അദ്ദേഹത്തിന് തോന്നി. വലിയ യുക്തിവാദിയാണെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം വഴിപാടായി കഴിപ്പിക്കാൻ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോൾ തന്നെ അയ്യപ്പനെ ഭയപ്പെട്ടുവെന്നത് വ്യക്തമാണ്. ഇടതുപക്ഷത്തിന്റെ കൂടെ അസുരന്മാർ മാത്രമേയുള്ളൂവെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശ്വാസവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി മുഖ്യമന്ത്രിക്ക് തോന്നിയതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രനെ പോലെ ഒരു കാപട്യക്കാരനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വോട്ടെടുപ്പ് ദിനത്തിലെ കാട്ടായിക്കോണം സംഘർഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ തട്ടിൽ പ്രവർത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.