സഹപ്രവർത്തകനെ ചതിച്ച മണർകാട് എസ്.എച്ച്.ഒ തെറിച്ചേയ്ക്കും..! ഒറ്റുകാരൻ ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം; ചീട്ടുകളി മാഫിയയ്ക്കു കുടപിടിക്കുന്ന പൊലീസ് നിലപാടിനു തെളിവ് പുറത്ത്; ചീട്ടുകളി ക്ലബുകളിൽ പണമല്ല, പകരം നൽകുന്ന ടോക്കണെന്നും സൂചന

സഹപ്രവർത്തകനെ ചതിച്ച മണർകാട് എസ്.എച്ച്.ഒ തെറിച്ചേയ്ക്കും..! ഒറ്റുകാരൻ ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം; ചീട്ടുകളി മാഫിയയ്ക്കു കുടപിടിക്കുന്ന പൊലീസ് നിലപാടിനു തെളിവ് പുറത്ത്; ചീട്ടുകളി ക്ലബുകളിൽ പണമല്ല, പകരം നൽകുന്ന ടോക്കണെന്നും സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: സഹപ്രവർത്തകനെ ചീട്ടുകളി സംഘത്തിനു ഒറ്റിയ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒയ്‌ക്കെതിരെ പ്രതിഷേധം ശക്തം. മണർകാട് പൊലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രതീഷ്‌കുമാറിനെതിരെയാണ് പൊലീസിലും , പുറത്തും പ്രതിഷേധം ശക്തമാകുന്നത്. ജൂലായ് 11 ന് മണർകാട് ക്രൗൺ ക്ലബിൽ പൊലീസ് നടത്തിയ റെയിഡിൽ 18 ലക്ഷം രൂപ ചീട്ടുകളി കളത്തിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഈ വിഷയത്തിലാണ് പൊലീസിന്റെ തൊപ്പിയൂരി ചീട്ടുകളിക്കാരുടെ കാൽച്ചുവട്ടിൽ വച്ച മണർകാട് സി.ഐയുടെ നടപടി വിവാദമായി മാറിയിരിക്കുന്നത്.

മണർകാട് ക്രൗൺ ക്ലബിൽ നടത്തിയ റെയിഡുമായി ബന്ധപ്പെട്ട് മണർകാട് എസ്.എച്ച്.ഒ രതീഷ് കുമാർ, ക്ലബ് സെക്രട്ടറി മാലം സുരേഷ് എന്ന കെ.വി സുരേഷുമായി നടത്തിയ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സഹപ്രവർത്തകരെ ഒറ്റിക്കൊടുക്കുന്ന മണർകാട് എസ്.എച്ച്.ഒയുടെ ഫോൺ സംഭാഷണത്തിനെതിരെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് രഹസ്യാന്വേഷണ വിഭാഗത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. തുടർന്നു, മണർകാട് എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ചീട്ടുകളി കളത്തിൽ നിന്നും പിടിച്ചെടുത്തത് പുറത്തെ കടകളിലെ പണമാണ് എന്ന മാലം സുരേഷിന്റെ ആരോപണവും പൊളിഞ്ഞു തുടങ്ങി. ചീട്ടുകളി കളത്തിൽ ടോക്കൺ നൽകിയാണ് കളി നടത്തിയിരുന്നതെന്ന സൂചന തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. പൊലീസ് എത്തുമ്പോൾ പണം വച്ചല്ല ചീട്ടുകളി എന്നു തോന്നിപ്പിക്കുന്നതിനായി ടോക്കൺ നൽകിയാണ് കളി നടത്തിയിരുന്നത്. ടോക്കൺ നൽകുമ്പോൾ, പണം കാറിലോ, മറ്റേതെങ്കിലും സ്ഥലത്തോ സൂക്ഷിക്കുകയാണ് പതിവ്.

സാങ്കേതികമായി ചീട്ടുകളി കളത്തിലെ പണം തന്നെയാണ് പ്രതികളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. എന്നാൽ, ഇത് അംഗീകരിക്കാതെയാണ് ക്ലബ് സെക്രട്ടറി മാലം സുരേഷ് ഇടപെടുന്നത്. എന്നാൽ, ഇതിനു കൂട്ടു നിൽക്കുന്നത് സംഭവത്തിൽ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് എന്നതാണ് വിരോധാഭാസം.