
കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറായി ഇൻസ്‌പെക്ടർ കെ.എൽ സജിമോൻ ചുമതലയേറ്റു
സ്വന്തം ലേഖകൻ
കറുകച്ചാൽ: കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറായി ഇൻസ്‌പെക്ടർ കെ.എൽ സജിമോൻ ചുമതലയേറ്റു. എറണാകുളം കണ്ണമാലി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സജിമോൻ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രാൻസ്ഫർ ലിസ്റ്റ് പ്രകാരമാണ് കോട്ടയത്തേയ്ക്ക് തിരികെ എത്തുന്നത്.
കറുകച്ചാൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന കെ.സലിമിനെ മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്നു. ഇതേ തുടർന്നു ഒഴിവു വന്ന തസ്തികയിലേയ്ക്കാണ് ഇപ്പോൾ സജിമോൻ ചുമതലയേറ്റെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കോട്ടയം ജില്ലയിലെ തന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായി സജിമോൻ ജോലി ചെയ്തിരുന്നു. പാമ്പാടിയിൽ വർഷങ്ങളോളം ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്നു ദേവസ്വം വിജിലൻസിൽ അടക്കം ജോലി ചെയ്തിരുന്നു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള സജിമോന് അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡും ഉണ്ട്.