video
play-sharp-fill

സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപർക്ക്  ഹൈക്കോടതി മുൻകൂർ  ജാമ്യം  അനുവദിച്ചു

സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപർക്ക് ഹൈക്കോടതി മുൻകൂർ  ജാമ്യം  അനുവദിച്ചു

Spread the love

 

സ്വന്തം ലേഖകൻ

സുൽത്താൻബത്തേരി : സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപർക്ക് ഹൈക്കോടതി മുൻകൂർ  ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിസ്ഥാനത്തുള്ള ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെ കെ മോഹനനും ഡോക്ടർക്കുമാണ്‌
മുൻകൂർ ജാമ്യം ലഭിച്ചത്.

ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. കേസന്വേഷണവുമായി സഹകരിക്കണം. അദ്ധ്യാപകരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്യാം. സസ്‌പെൻഷനിലായ ഇരുവരും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ല. സർവീസിൽ തിരിച്ചു കയറിയാൽ സ്ഥലം മാറ്റം നൽകണം. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും കോടതി വിശദീകരണവും തേടിയിരുന്നു. വിദ്യാർത്ഥിനി മരിച്ചത് അദ്ധ്യാപകരുടെയും ഡോക്ടർമാരുടെയും അനാസ്ഥമൂലമാണെന്ന് ജില്ലാ ജഡ്ജി എ ഹാരിസ് റിപ്പോർട്ട് നൽകിയിരുന്നു.