സ്വന്തം ലേഖിക
കൊച്ചി: ശിവരാത്രി പ്രമാണിച്ച് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി കൊച്ചി മെട്രോ.
മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം തീയതി വെളുപ്പിന് 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.
ആലുവ മെട്രോ സ്റ്റേഷന് തൊട്ടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്ന് പോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുന്നത്.