play-sharp-fill
ഗംഗാവലിപ്പുഴയിൽ നടക്കുന്നത് നാടകം: കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയതിൽ ഈശ്വർ മാൽപ്പയെ ഭീഷണിപ്പെടുത്തി ജില്ലാ ഭരണകൂടം; ലോറി ഉടമ മനാഫ്

ഗംഗാവലിപ്പുഴയിൽ നടക്കുന്നത് നാടകം: കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയതിൽ ഈശ്വർ മാൽപ്പയെ ഭീഷണിപ്പെടുത്തി ജില്ലാ ഭരണകൂടം; ലോറി ഉടമ മനാഫ്

ഷിരൂർ: ഗംഗാവലി പുഴയിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെന്ന് ലോറിയുടമ മനാഫ്. കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയാൽ ജില്ലാഭരണകൂടം പ്രതിക്കൂട്ടിലാകും. അതുകൊണ്ട് മാൽപെയെ അധികൃതർ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

 

ഷിരൂരിൽ നടക്കുന്നത് വെറും നാടകീയ രംഗങ്ങൾ മാത്രമാണ്. അതിന് വഴങ്ങാത്തത് കൊണ്ടാണ് മാൽപ്പയെ ഭീഷണിപ്പെടുത്തുന്നതും അദ്ദേഹം മടങ്ങാൻ തീരുമാനിച്ചതും.

 


ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ല. ഇന്ന് ഒരു സ്കൂട്ടർ നദിയിൽ നിന്നും കണ്ടെത്തിയിരുന്നു. അതിനൊപ്പം അർജുന്റെ ലോറിയിൽ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. നദിക്കടിയിൽ നിന്നും ഇനിയും വണ്ടി കിട്ടുമെന്ന് കരുതുന്നുവെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കി. അർജുന്റെ കുടുംബത്തിന് വാക്ക് നൽകിയിരുന്നു. പക്ഷേ മടങ്ങുകയാണ്. അധികൃതരോട് വഴക്ക് കൂടി നിൽക്കാൻ വയ്യ. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും  മാൽപെ പറഞ്ഞു.

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികം ഹീറോ ആകേണ്ടെന്ന് പോലീസ് തന്നോട് പറഞ്ഞു. വിവരങ്ങൾ ആരോടും പറയരുതെന്നാണ് അവർ പറയുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ തിരിച്ചു വരൂവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.