നടൻ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡൽ തനുജയാണ് വധു: വിവാഹ നിശ്ചയം കഴിഞ്ഞു: 

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു.
മോഡല്‍ തനൂജയാണ് വധു.
ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.

video
play-sharp-fill

പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവര്‍ഷത്തിലെ പുതിയ തുടക്കത്തിന് നടന് അഭിനന്ദനം അറിയിച്ച്‌ നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ വിവാഹമുണ്ടായേക്കുമെന്നാണ് വിവരം.