തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കും.
ആത്മാർഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നല്‍കുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈൻലാല്‍ രാജിവെച്ചിരുന്നു.
കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാല്‍ മത്സരിച്ചിരുന്നു. അന്ന് 1483 വോട്ടുകളായിരുന്നു ഷൈൻ മണ്ഡലത്തില്‍ നിന്ന് നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group