കഞ്ചാവ് കിങ് ഷൈമോൻ..! കോട്ടയത്തെ ഗുണ്ടകളുടെ കഞ്ചാവ് സപ്ലൈയർ ഷൈമോൻ കുടുങ്ങിയത് പൊലീസിന്റെ രഹസ്യ ഓപ്പറേഷനിൽ; അലോട്ടിയെ അകത്താക്കിയതും ഷൈമോൻ തന്നെ; വീഡിയോ റിപ്പോർട്ട് കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഒരു വർഷത്തിലേറെയായി മധ്യകേരളത്തിൽ തന്നെ കഞ്ചാവ് എത്തിച്ചിരുന്നു കഞ്ചാവ് വിങ് ഷൈമോൻ കുടുങ്ങിയതോടെ തകർന്നത് കഞ്ചാവിന്റെ വലിയൊരു സാമ്രാജ്യം. കോട്ടയം നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ ആക്രമണം നടത്തി ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ആർപ്പൂക്കര സംക്രാന്തി മുടിയൂർക്കര തേക്കിൻപറമ്പിൽ വീട്ടിൽ ഷൈൻ ഷാജി (
– 28)യെ പിടികൂടിയതോടെയാണ് കഞ്ചാവ് മാഫിയയുടെ തല തന്നെ നഷ്ടമായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യകേരളത്തിൽ എത്തുന്ന കഞ്ചാവിന്റെ പ്രധാന മൊത്തവിതരണക്കാരൻ ഷൈമോനാണ്. ഏറ്റുമാനൂരിലെ താമസ സ്ഥലത്തു വച്ച് ഭാര്യാ മാതാവിനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈമോൻ. ഈ കേസിൽ ജാമ്യത്തിലറങ്ങിയ ഷൈമോൻ ഇത് അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ചിങ്ങവനം, ഗാന്ധിനഗർ, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുകളിൽ അടക്കം വധശ്രമം അടക്കമുള്ള കേസുകളിൽ ഷൈമോൻ പ്രതിയാണ്.
ഒരു വർഷം മുൻപ് തിരുനക്കരയിലെ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് മോഷണം നടത്തിയ കേസിലെ മുഖ്യ സൂത്രധാരനാണ് പിടിയിലായ ഷൈമോൻ.
ആന്ധ്രയിലിരുന്ന്് മധ്യകേരളത്തിലെ കഞ്ചാവ് മാഫിയയെയും, ലോബിയെയും പൂർണമായും നിയന്ത്രിച്ചിരുന്നത് ഷൈമോനായിരുന്നു. ആന്ധ്രയിലെ വാറങ്കൽ, വിശാഖപട്ടണം, ബംഗളൂരു എന്നിവിടങ്ങളിൽ മലയാളികൾ അടങ്ങിയ വൻ കഞ്ചാവ് മാഫിയ സംഘത്തെത്തന്നെ കെട്ടിപ്പൊക്കിയത് ഷൈമോന്റെ നേതൃത്വത്തിലായിരുന്നു.
കഞ്ചാവ് വാങ്ങാൻ പണം കണ്ടെത്താനാണ് അലോട്ടിയും ഷൈമോനും സുഹൃത്തുക്കളായ ബാദുഷായുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായത്തോടെ തിരുനക്കരയിലെ കൊറിയർ സ്ഥാപനം ആക്രമിച്ച് പണം കവർന്നത്. കേസിലെ സുപ്രധാന കണ്ണിയാണ് ഷൈമോൻ. ഇത്തരത്തിൽ ലഭിച്ച പണവുമായി ഷൈമോൻ ആന്ധ്രയിലേയ്ക്കു കടക്കുകയായിരുന്നു. ഇവിടെ എത്തിയ ശേഷം ഷൈമോൻ, കർഷകരിൽ നിന്നും കഞ്ചാവ് തോട്ടങ്ങൾ അടങ്കൽ എടുത്തു.
കവർച്ചയിലൂടെ ലഭിച്ച തുകയാണ് ഷൈമോൻ ഇതിനായി നിക്ഷേപിച്ചിരുന്നത്. ഈ തുക മുഴുവനും കഞ്ചാവിൽ ഇറക്കി. ഒറ്റ മാസം കൊണ്ടാണ് ഈ പണം ഇയാൾ തിരികെ പിടിച്ചത്. പിന്നീട്, കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ ക്രമിനൽക്കേസിൽ പ്രതികളാക്കപ്പെടുന്ന യുവാക്കളുടെ സുരക്ഷിതമായ ഒളിത്താവളമായി ഷൈമോന്റെ താവളങ്ങൾ മാറി.
ഇവരെ കൂട്ടി ആന്ധ്രയും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ ബെൽറ്റിൽ കഞ്ചാവ് മാഫിയ ശൃംഖല ഷൈമോൻ ശക്തമാക്കി. കഞ്ചാവും ഹാഷിഷ് ഓയിലും വിറ്റ് കോടിശ്വരനായ നീണ്ടൂർ സ്വദേശി ജോർജുകുട്ടിയായിയരുന്നു ഷൈമോന്റെ ഹീറോ. ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ ജോർജുകുട്ടി ജയിലിലായതോടെ ഷൈമോൻ തന്നെ സാമ്രാജ്യം വികസിപ്പിച്ചു.
ഇതിനിടെ അലോട്ടി കൊറിയർ സ്ഥാപനം ആക്രമിച്ച് പണം തട്ടിയ കേസിൽ ജയിലിലായി. തന്നെ പൊലീസിന് ഒറ്റിയത് ഷൈമോനാണെന്നാണ് അലോട്ടി ധരിച്ചിരുന്നത്. അലോട്ടി ജാ്മ്യത്തിലിറങ്ങിയ ശേഷം ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഫോണിൽ ചീത്തവിളിയും ഉണ്ടായി. ഇതിനിടെ ഏറ്റുമാനൂരിൽ വച്ച് ഷൈമോൻ ആന്ധ്രയിൽ നിന്നും ഏറ്റുമാനൂരിലെ ഗുണ്ടകൾക്ക് അയച്ച 60 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.
ഇപ്പോൾ അലോട്ടിയ്ക്കു പിന്നാലെ ഷൈമോൻ കൂടി അകത്താകുന്നതോടെ ജില്ലയിലെ കഞ്ചാവ് മാഫിയ സംഘങ്ങളെ പാതിയെങ്കിലും അമർച്ച ചെയ്യാൻ സാധിച്ചിട്ടുണ്ട്.