കൊവിഡ് രോഗികൾക്കു ക്രൂര പീഡനം: ബി.ജെ.പി കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരളത്തിൽ പിണറായി സർക്കാരിന്റെ കാലത്ത് കൊലപാതകവും സ്വർണ്ണക്കടത്തും മാത്രമല്ല കോവിഡ് സ്ഥിതികരിച്ചവരെപ്പോലും പീഢിപ്പിക്കുന്ന സാഹചര്യമാണ് നിലവിലെന്നു ബി.ജെ.പി കുറ്റപ്പെടുത്തി.

ഇത്തരം ജോലിക്കാരെ സർക്കാർ സംവിധാനത്തിലുള്ള 108 ആബുലൻസിൽ ജോലിയ്‌ക്കെടുത്തതുപ്പോലും ഭരണാധികാരികളുടെ കഴിവുകേടാണെന്ന് മധ്യമേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ കുറ്റപ്പെടുത്തി.

ക്രിമിൽ കേസിൽ പ്രതിയായ നൗഫൽ എന്ന വ്യക്തിയ്ക്ക് കോവിഡ് ഡ്യൂട്ടി നൽകിയതും, മാത്രമല്ല ഈ വ്യക്തി പെൺകുട്ടിയെ പീഢിപ്പിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണെന്നും അതിനാൽ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

കോട്ടയത്ത് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ബി.ജെ.പി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജില്ലാ വൈ. പ്രസിഡന്റ് കെ.പി ഭുവനേശ്, യുവമോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് അഖിൽ രവീന്ദ്രൻ,നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, നേതാക്കളായ അനീഷ് കല്ലേലിൽ, സന്തോഷ്‌കുമാർ ടി.ടി ,സുരേഷ് ശാന്തി, സന്തോഷ് ശ്രിവത്സം,മനോജ് മാത്യു, ഹരി കിഴക്കേക്കുറ്റ്, ബിജുകുമാർ, പ്രവീൺനട്ടാശ്ശേരി, നാസ്സർ റാവൂത്തർ തുടങ്ങിയവർ സംസാരിച്ചു