രണ്ടു ഗഡു ക്ഷേമപെൻഷൻ ;  രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് നീക്കം തുടങ്ങി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ് നീക്കം തുടങ്ങി. കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് മാസത്തെ പെൻഷൻ വിതരണത്തിനുള്ള 2000 കോടി ഉടനെ കണ്ടെത്തണം.

 

നവകേരള ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണമെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്നാണ് മറ്റ് വഴി അന്വേഷിക്കുന്നത്. ഡിസംബര്‍ വരെ സംസ്ഥാനത്തിനെടുക്കാൻ അനുവാദമുള്ള കടത്തില്‍ 52 കോടി മാത്രമാണ് ഇനി ബാക്കിയുള്ളത്. കൂടുതല്‍ തുകക്കുള്ള ബില്ല് മാറി എടുക്കുന്നതില്‍ ട്രഷറി നിയന്ത്രണവും തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group