video
play-sharp-fill

അഭിപ്രായ വ്യത്യാസം രാഷ്ട്രീയത്തിൽ മാത്രം, സൗഹൃദം അതിർവരമ്പുകളില്ലാത്തത്…!  കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിൻസിയെ അഭിനന്ദിക്കാൻ ആദ്യം ഓടിയെത്തിയത് എതിർ സ്ഥാനാർത്ഥി ഷീജ അനിൽ 

അഭിപ്രായ വ്യത്യാസം രാഷ്ട്രീയത്തിൽ മാത്രം, സൗഹൃദം അതിർവരമ്പുകളില്ലാത്തത്…! കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിൻസിയെ അഭിനന്ദിക്കാൻ ആദ്യം ഓടിയെത്തിയത് എതിർ സ്ഥാനാർത്ഥി ഷീജ അനിൽ 

Spread the love

വിഷ്ണു ഗോപാൽ

കോട്ടയം : സ്ഥാനാർത്ഥി നിർണ്ണയം മുതൽ കോട്ടയം നഗരസഭ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് അവസാനമായി. നഗരസഭയിലെ 52-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബിൻസി സെബാസ്റ്റ്യനാണ് നടുക്കടുപ്പിലൂടെ യുഡിഎഫിൻ്റെ നഗരസഭാ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.

 

ബിൻസി ചെയർപേഴ്‌സണായി തെരഞ്ഞടുക്കപ്പോൾ ആദ്യം അഭിനന്ദനവുമായി ഓടിയെത്തിയത് എൽ.ഡി.എഫിന്റെ അദ്ധ്യക്ഷ സ്ഥാനാർത്ഥിയായിരുന്ന ഷീജ അനിലാണ്. നിറ പുഞ്ചിരിയോടെയാണ് ബിൻസിയ്ക്ക് ഷീജ ആശംസകൾ നേർന്നത്. കണ്ടുനിന്ന കൗൺസിലർമാർക്കും മാധ്യമ പ്രവർത്തകർക്കും പുതിയൊരു കാഴ്ചയായിരുന്നു ഇത്. രാഷ്ടീയമില്ലാത്ത ഈ സൗഹൃദക്കാഴ്ച മാധ്യമ പ്രവർത്തകർ ക്യാമറകണ്ണുകളിൽ പകർത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങൾ വീതമായതോടെയാണ് കോട്ടയം നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നത്. എൽഡിഎഫ് 22, യുഡിഎഫ് 21, ബിജെപി 8, സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കോട്ടയം നഗരസഭയിലെ കക്ഷിനില. കോൺഗ്രസ് വിമതയായ ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എൽഡിഎഫിനും യുഡിഎഫിനും 22 വീതം അംഗങ്ങളായത്. പിന്തുണ നൽകിയാൽ ബിൻസിയ്ക്ക് ചെയർപേഴ്‌സൺ പദവിയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്.

എട്ട് അംഗങ്ങളുള്ള ബിജെപി സ്വന്തം നിലയിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചു. നഗരസഭാ 19ാം വാർഡിൽ നിന്നുള്ള റീബാ വർക്കിയായിരുന്നു ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനാർത്ഥി. 44-ാം വാർഡിൽ നിന്നുള്ള ഷീജ അനിലായിരുന്നു എൽ.ഡി.എഫിന്റെ അദ്ധ്യക്ഷ സ്ഥാനാർത്ഥി. ആദ്യഘട്ട വോട്ടിങ്ങിൽ ഇടത് വലത് മുന്നണികൾ തുല്യവോട്ട് നേടി. ഇതോടെ ബിജെപി അദ്ധ്യക്ഷ സ്ഥാനാർത്ഥി റീബാ വർക്കിയെ മാറ്റി നിർത്തി രണ്ടാംഘട്ട വോട്ടിങ്ങും നടന്നു. അതിന് ശേഷമായിരുന്നു നറുക്കെടുപ്പ് .