
സ്വന്തം ലേഖകൻ
കോട്ടയം. വില്ലന്‍പരിവേഷം ലഭിച്ചതോടെ ഷവര്‍മ കച്ചവടത്തില്‍ വന്‍ ഇടിവ്. അറേബ്യന്‍ ഭക്ഷണങ്ങളായ ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബാര്‍ബി ക്യൂ തുടങ്ങിയവയുടെ കച്ചവടം തകർന്നടിഞ്ഞു. ഷവര്‍മ കഴിച്ചതിന് പിന്നാലെയുള്ള മരണവും തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയുമൊക്കെ കച്ചവടം പകുതിയിലും താഴേയ്ക്കെത്തിച്ചെന്ന് കടഉടമകള്‍.
അവധിക്കാലമായതോടെ അറേബ്യന്‍ വിഭവങ്ങളുടേ മാര്‍ക്കറ്റ് പതിവില്ലാത്ത വിധം ഉയര്‍ന്നിരുന്നു. കുട്ടികളടക്കം ബേക്കറികളിലും ഹോട്ടലുകളിലും അറേബ്യന്‍ വിഭവങ്ങള്‍ മാത്രം തേടിയെത്തുമായിരുന്നു. പെരുന്നാളിന് ശേഷം കച്ചവടം വീണ്ടും ഉയരുന്നതിനിടെയാണ് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചയായത്. ഇതോടെ മാതാപിതാക്കള്‍ കുട്ടികളെ കര്‍ശനമായി വിലക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയില്‍ വ്യാപകമായി വെജിറ്റേറിയന്‍ ഹോട്ടലുകള്‍ പൂട്ടുകയും അറേബ്യന്‍ വിഭവങ്ങളുമായി ഹോട്ടലുകളും ബേക്കറികളും തുറക്കുകയും ചെയ്തത് ലോക്ക് ഡൗണിന് ശേഷമാണ്. ജില്ലയില്‍ ആകമാനം അൻപതിലേറെ പുതിയ സ്ഥാപനങ്ങള്‍ മുളച്ചു. ജോലി നഷ്ടമായ പ്രവാസികള്‍ ഈ മേഖലയിലേയ്ക്ക് കടന്നു.
നാലുമണിച്ചായ കുടിക്കാന്‍ പോകുന്നവര്‍ പോലും ഷവര്‍മ കഴിക്കുന്നത് ശീലമായി. കമ്ബിയില്‍ കോര്‍ത്ത ഈ ചിക്കന്‍ വിഭവം ലക്ഷങ്ങളുടെ വിപണിയാവുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെ 32 ഇടത്ത് നടത്തിയ പരിശോധനയില്‍ 12 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി അലക്സ് കെ.ഐസക് വ്യക്തമാക്കുന്നു. ആഹാര സാധനങ്ങള്‍ വില്‍ക്കുന്നയിടങ്ങളില്‍ ജില്ലയില്‍ പരിശോധന തുടരുകയാണ്. കര്‍ശനമായ നടപടിയുണ്ടാവും.