നാണമില്ലേ കെഎസ്ഇബിക്കാരേ നിങ്ങൾക്ക് ….! ശാസ്ത്രീ റോഡിലെ വെയ്റ്റിംഗ് ഷെഡിൽ ഇന്നും വെളിച്ചമില്ല; നീണ്ട കാത്തിരിപ്പിന് ശേഷം വെയിറ്റിംഗ് ഷെഡിലെ ലൈറ്റിന്റെ തകരാർ പരിഹരിച്ചെങ്കിലും ലൈറ്റ് തെളിയിക്കാൻ തയ്യാറാകാതെ ഈസ്റ്റ് കെഎസ്ഇബി അധികൃതർ; ശാസ്ത്രീ റോഡിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് അച്ചായൻസ് ഗോൾഡ് ടോണിയും യാത്രക്കാരും

Spread the love

കോട്ടയം: ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിൽ നീണ്ട കാത്തിരിപ്പിന് ശേഷം ലൈറ്റുകളുടെ തകരാർ പരിഹരിച്ചെങ്കിലും ലൈറ്റ് കത്തുന്നില്ലെന്ന് വ്യാപക പരാതി.

ലൈറ്റ് തെളിയിക്കേണ്ട ഈസ്റ്റ് കെഎസ്ഇബിയാകട്ടെ യാത്രക്കാരുടെ ബുദ്ധിമുട്ടിന് പുല്ല് വിലയാണ് കല്പിക്കുന്നത്.

കെ എസ് ഇ ബി യുടെ അനാസ്ഥക്കെതിരെ ശാസ്ത്രീ റോഡിൽ മെഴുകുതിരി കത്തിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. പ്രതിഷേധത്തിന് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ നേതൃത്വം നല്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങളായി ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിൽ വെളിച്ചമില്ലായിരുന്നു. ഇതേ തുടർന്ന് അച്ചായൻസ് ഗോൾഡ് ടോണിയും, ട്രോൾ കോട്ടയവും, തേർഡ് ഐ ന്യൂസും തുടർച്ചയായി വാർത്തകൾ നല്കുകയും പ്രതിഷേധം ആളിക്കത്തുകയും ചെയ്തിരുന്നു.

തുടർന്നാണ് ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിൽ നഗരസഭ വഴിവിളക്കുകൾ തെളിച്ചത്. ഇതോടെ ഇവിടെയെത്തുന്ന വനിതാ യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ സന്തോഷത്തിലായിരുന്നു.

ശബരിമല സീസൺ ആയതോടെ നൂറ് കണക്കിന് അയ്യപ്പഭക്തന്മാരും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവ വരും ഇവിടെ നിന്നാണ് ബസ് കയറുന്നത്.

നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കേറിയ വെയ്റ്റിംഗ് ഷെഡ് കൂടിയാണിത്. നീണ്ട കാത്തിരിപ്പിന് ശേഷം ഇട്ട ലൈറ്റുകൾ തെളിയിക്കാനുള്ള സാമാന്യ മര്യാദ പോലും കെ എസ് ഇ ബി അധികൃതർ കാണിക്കുന്നില്ല.