
സ്വന്തം ലേഖകന്‍
ന്യുഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ വെറുതെവിട്ടു. തരൂരിനെതിരെ കുറ്റം ചുമത്താന്‍ തെളിവില്ലെന്നും അദ്ദേഹം വിചാരണ നേരിടേണ്ടതില്ലെന്നും ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്.
കഴിഞ്ഞ ഏഴര വര്‍ഷം കടുത്ത പീഡനമാണ് അനുഭവിച്ചത്. അതില്‍ നിന്ന് മുക്തനാക്കിയ കോടതിയോട് നന്ദി പറയുന്നുവെന്ന് തരൂര്‍ പ്രതികരിച്ചു. ഓണ്‍ലൈന്‍ വഴി അദ്ദേഹം കോടതി നടപടികള്‍ വീക്ഷിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം കൊലപാതകമായി രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ആത്മഹത്യയാണെന്ന് പോലീസ് തന്നെ തിരുത്തി. എയിംസില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടും തൃപ്തിവരാതെ യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ലാബില്‍ അയച്ചും പരിശോധനകള്‍ നടത്തി. സുനന്ദയുടെ ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയിരുന്നു. അത് മരണകാരണമല്ലെങ്കിലും മല്‍പ്പിടുത്തത്തിലും മറ്റുമുണ്ടാകാവുന്നതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ശശി തരൂരിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.