വിവാഹനിശ്ചയത്തിന് പിറ്റേ ദിവസം പ്രതിശ്രുത വധുവിനെതിരെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; നൂറ്റമ്പത് പവനും കാറും സ്ത്രീധനമായി തന്നില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സ്വന്തം ലേഖകന്‍
വാഴക്കുളം: വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് 25 ന് വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു ഇയാള്‍ പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ തലേദിവസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇവര്‍ വനിതാ ഹെല്പ്പലൈനില്‍ നല്‍കിയ പരാതിയിലാണ് കേസും തുടര്‍ന്നുള്ള അറസ്റ്റും.
യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അരലക്ഷം – രൂപ മേടിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.
പീഡനശ്രമം, സ്ത്രീധന നിരോധന നിയമം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.