തിരുവനന്തപുരത്ത് തിരയിൽപ്പെട്ട് വിദ്യാർത്ഥിനികളെ കാണാതായ സംഭവം : മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അടിമലത്തുറ കടൽക്കരയിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനികളിൽ മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കോട്ടുകാൽ പുന്നവിള എസ്.എം ഹൗസിൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമ്മി – മായ ദമ്പതിമാരുടെ മകൾ ഷാരുവിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ഷാരുവിനായി തിരച്ചിൽ തുടരവെയാണ് തുമ്പ ഭാഗത്തെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
സൗത്ത് തുമ്പ ഭാഗത്തെ കടലിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഷാരുവിന്റെതാണെന്ന് രാത്രിയോടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടുകാൽ പുന്നവിള വീട്ടിൽ വിജയൻ-ശശികല ദമ്പതിമാരുടെ മകൾ ശരണ്യ(20), കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിന് സമീപം വട്ടവിള വീട്ടിൽ പരേതനായ സുരേന്ദ്രൻ-ഇന്ദു ദമ്പതിമാരുടെ മകൾ നിഷ(20) എന്നിവരാണ് ഷാരുവിനൊപ്പം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അടിമലത്തുറ കടൽക്കരയിൽ വച്ച് കാണാതായത്. ഇവരിൽ നിഷയുടെ മൃതദേഹം സംഭവ ദിവസം രാത്രി ഈ ഭാഗത്തെ കടലിൽ നിന്നു കണ്ടെടുത്തിരുന്നു. ശരണ്യയുടെ മൃദേഹം അടുത്ത ദിവസവും കണ്ടെത്തുകയായിരുന്നു.