Spread the love

കോട്ടയം: നല്ല ക്രിസ്പി ശർക്കരവരട്ടി ഉണ്ടാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഐറ്റം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

പച്ചക്കായ- 2 കിലോ
ശർക്കര- 400 ഗ്രാം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
അരി- 1/2 കപ്പ്
പഞ്ചസാര- 4 ടേബിള്‍സ്പൂണ്‍
ചുക്ക്- 2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി- 1 ടീസ്പൂണ്‍
ഏലയ്ക്ക- 8
ജീരകം- 1 ടീസ്പൂണ്‍
വെള്ളം- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു കിലോ പച്ചക്കായ തൊലി കളഞ്ഞ് ഉപ്പു വെള്ളത്തില്‍ മുക്കി വെയ്ക്കാം. ഇനി അത് നടുവെ കീറി അധികം കട്ടി കുറയാതെ അരിഞ്ഞെടുത്ത് കുറച്ച്‌ മഞ്ഞള്‍ ചേർത്ത വെള്ളത്തില്‍ മുക്കി വെയ്ക്കാം. ശേഷം വെള്ളം കളഞ്ഞ് അരിച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച്‌ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി കായ കഷ്ണങ്ങള്‍ ചേർത്തു വറുത്തെടുക്കാം. അര കപ്പ് അരി വറുത്തെടുത്തിലേയ്ക്ക് നാല് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും, രണ്ട് ടേബിള്‍സ്പൂണ്‍ ചുക്കും, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടിയും, ഏലയ്ക്കയും, ഒരു ടീസ്പൂണ്‍ ജീരകവും ചേർത്ത് പൊടിച്ചെടുക്കാം.

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച്‌ 400 ഗ്രാം ശർക്കരയിലേയ്ക്ക് അര കപ്പ് വെള്ളം ചേർത്ത് അലിയിച്ചെടുക്കാം. വറുത്തു വെച്ചിരിക്കുന്ന കായ കഷ്ണങ്ങള്‍ അതിലേയ്ക്കു ചേർത്ത് ഇളക്കാം. പൊടിച്ചു വെച്ചിരിക്കുന്ന അരിയും പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കുക.