
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു ; മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജി കൈമാറി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് രാജി സമര്‍പ്പിച്ചത്.
രാജിക്കത്തിന്റെ പകര്‍പ്പ് മന്ത്രി ആര്‍ ബിന്ദുവിനും ചെയര്‍മാനും കൈമാറിയെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു. നിലവിലെ വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി അവസാനിച്ചത് കൊണ്ടാണ് രാജിയെന്നും ശങ്കര്‍ മോഹന്‍ പ്രതികരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ ശങ്കർമോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു.
ചലച്ചിത്രമേഖലയിലുള്ളവരും രാജി ആവശ്യപ്പെട്ടിരുന്നു. സർക്കാരും സിപിഎമ്മും ശങ്കർ മോഹനേയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനേയും സംരക്ഷിക്കുന്നുവെന്നും ആരോപണം ശക്തമായിരുന്നു.
Third Eye News Live
0