video
play-sharp-fill
ഷെയ്ൻ വെട്ടിയത് മുടിയല്ലേ  തലയൊന്നുമല്ലല്ലോ ; സംവിധായകൻ ജിയോ. വി

ഷെയ്ൻ വെട്ടിയത് മുടിയല്ലേ തലയൊന്നുമല്ലല്ലോ ; സംവിധായകൻ ജിയോ. വി

 

സ്വന്തം ലേഖിക

കൊച്ചി : നിർമാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെ് ആരോപിച്ച് നടൻ ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ജോബി ജോർജ്ജും രംഗത്ത് വന്നിരുന്നു. വെയിൽ സിനിമയ്ക്കിടയിൽ ഖുർബാനിയിൽ അഭിനയിക്കാൻ പോയതാണ് വിവാദങ്ങൾക്ക് കാരണം. ഷെയിൻ മുടി വെട്ടി എന്നുപറഞ്ഞാണ് വെയിലിന്റെ നിർമതാവ് ഷെയിനിനു നേരെ ഭീഷണി ഉയർത്തിയത്. ഇപ്പോഴിതാ ‘ഖുർബാനി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയോ വി നടനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

‘ ഷെയ്ൻ മുടിയല്ലേ വെട്ടിയത് തലയൊന്നുമല്ലല്ലോ എന്നാണ് ജിയോ ചോദിച്ചത്. ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. അടുത്തമാസം 15 നാണ് വെയിലിന്റെ അടുത്ത ഘട്ട ഷൂട്ടിങ്. അതിനുള്ളിൽ മുടി വളരുമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. വെയിൽ സിനിമയുടെ അണിയറപ്രവർത്തകരും ഷെയ്ൻ നിഗത്തിന്റെ പ്ലസ് ടു കാലഘട്ടവും ഷൂട്ട് ചെയ്യാനുണ്ട് എന്നാണ് പറഞ്ഞിരുന്നത്. അതിനാൽ തന്നെ ചെറിയ പ്രായത്തിലുള്ള ലുക്ക് വന്നാൽ കുഴപ്പമില്ലല്ലോ എന്ന കരുതി. അതിലേക്കുള്ള ചെറിയ മുടിവെട്ടലാണ് ഞങ്ങൾ നടത്തിയത്. അങ്ങനെയല്ല എങ്കിൽ തന്നെ, അടുത്തമാസം 15 ആവുമ്‌ബോഴേക്കും ഷെയിന്റെ മുടി വളരും. മൊട്ടയടിച്ചതൊന്നുമല്ലല്ലോ. അയാളുടെ കഥാപാത്രത്തിന് വേണ്ടി മുടി കുറച്ച് വെട്ടി ജെല്ല് പുരട്ടുക മാത്രമാണ് ചെയ്തതെന്നും ജിയോ പറഞ്ഞു. അതേസമയം ഖുർബാനിയുടെ ഷൂട്ടിങിനിടെ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു ഷെയ്ൻ നിഗം. അതിനിടയിലാണ് ഈ വിവാദങ്ങളൊക്കെ സംഭവിച്ചത്. ആദ്യം നടൻ അസുഖം മാറി തിരിച്ചെത്തട്ടെ. അതിന് ശേഷം ഖുർബാനിയുടെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ആരേയും വിഷമിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നും, സഹായിച്ച പലരും തന്നെ വേദനിപ്പിച്ചിട്ടേയുള്ളുവെന്നും ജോബി ജോർജ് പറഞ്ഞു. തങ്ങളുടെ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ മറ്റൊരു ചിത്രത്തിനായി അദ്ദേഹം ഡേറ്റ് നൽകിയിരുന്നു. താടിയും മുടിയും വെട്ടരുതെന്നുള്ള കരാറിൽ ആ ചിത്രത്തിൽ അഭിനയിക്കാൻ വിട്ടു കൊടുക്കുകയായിരുന്നു. എന്നാൽ ആ ചിത്രത്തിൽ പോയതിനു ശേഷം ഷെയ്ൻ തങ്ങളുടെ ചിത്രത്തിൽ ജോയിൻ ചെയ്തില്ലെന്നുമാണ് ജോബി ജോർജ് പറഞ്ഞത്.