video
play-sharp-fill
വിവാദങ്ങൾക്ക് വിരാമം ; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് ഷെയ്ൻ നിഗം : മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയായി

വിവാദങ്ങൾക്ക് വിരാമം ; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് ഷെയ്ൻ നിഗം : മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയായി

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമാ രംഗത്തെ വിവാദങ്ങൾക്ക് വിരാമം. അമ്മയ്ക്ക് ഷെയ്ൻ നൽകിയ വാക്ക് പാലലിച്ചു. മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി ഷെയ്ൻ നിഗം. പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്നതായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ്. ഏഴ് ദിവസം സമയമെടുത്താണ് ഷെയ്ൻ ഡബ്ബിങ് പൂർത്തിയാക്കിയത്. ചിത്രം മാർച്ചിൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന.

ഡിസംബർ ഒൻപതിന് നടന്ന അമ്മയുടെ യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ ഉറപ്പ് നൽകിയിരുന്നത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ യോഗത്തെ രേഖാമൂലമായിരുന്നു അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group