നടി ഷംനാ കാസിമിന്റെ കരിയറിന് ഒരു ലക്ഷം രൂപ വില ..! ഭീഷണിയും വിലപേശലും; തട്ടിപ്പ് സംഘാംഗങ്ങളായ നാല് പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ഭീഷണിപ്പെടുത്തി ഷംനയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നാല് പേരാണ് പൊലീസ് പിടിയിലായത്.

തൃശൂർ സ്വദേശികളാണ് പിടിയിലായത്. സംഭവത്തിൽ കൊച്ചി മരട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷംനയുടെ മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയോട് ഒരു ലക്ഷം രൂപയാണ് സംഘം ചോദിച്ചത്. ഈ രൂപ തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.