video
play-sharp-fill
അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ?; താരത്തിന്റെ കയ്യിലെ ഫോണ്‍ കണ്ട് ആരാധകര്‍ ഞെട്ടി

അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ?; താരത്തിന്റെ കയ്യിലെ ഫോണ്‍ കണ്ട് ആരാധകര്‍ ഞെട്ടി

സ്വന്തംലേഖകൻ

ബാലതാരമായി സിനിമയിലേക്ക് എത്തി ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് ശാലിനി. സിനിമയിലെത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരുന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി. കുഞ്ചാക്കോ ബോബന്‍ നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.ഇതോടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനി മാറി. എന്നാല്‍ തമിഴ് നടന്‍ അജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് ശാലിനിയിപ്പോള്‍. ലളിതമായ ജീവിതം നയിക്കുന്ന താരദമ്പതികളാണ് അജിത്തും ശാലിനിയും. സാധാരണക്കാരില്‍ സാധാരണക്കാരിയ ഇരിക്കാനാണ് ഇരുവരും ശ്രദ്ധിക്കാറുള്ളത്.ശാലിനിയെ കുറിച്ചോ കുടുംബത്തിലെ വിശേഷങ്ങളോ അടക്കം എല്ലാ കാര്യങ്ങളും വാര്‍ത്തകളായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ വീണ്ടുമൊരു കാര്യം വൈറലായി കൊണ്ടിരിക്കുകയാണ്.സ്മാര്‍ട്ട് ഫോണിന്റെ ഉലകമായി മാറിയിട്ടും ഇതുവരെ ശാലിനി ഫോണ്‍ മാറ്റിയിട്ടില്ലെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. സാധാരണ ഉപയോഗിക്കുന്ന നോക്കിയയുടെ 3310 മോഡല്‍ ഫോണായിരുന്നു ശാലിനിയുടെ കൈയിലുണ്ടായിരുന്നത്. ശാലിനിയും മകനും ഒരു ആരാധകനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ എന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്. അജിത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നുള്ളത് നേരത്തെ വാര്‍ത്തകളില്‍ വന്നിരുന്നു.