
അതീവസുന്ദരിയായി സാമന്ത; ദുഷ്യന്തനായി ദേവ് മോഹൻ; ശാകുന്തളം ഉടന്‍ തീയേറ്ററുകളില്‍; ട്രെയിലര്‍ പുറത്ത്; വീഡിയോ കാണാം….
സ്വന്തം ലേഖിക
കൊച്ചി: സാമന്ത നായികയായെത്തുന്ന ചിത്രം ‘ശാകുന്തള’ ത്തിന്റെ ട്രെയിലര്‍ പുറത്ത്.
ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയം, ദുര്‍വാസാവിന്റെ ശാപം, ദുഷ്യന്തന്‍ ശകുന്തളയെ മറക്കുന്നത് എന്നീ പ്രസക്ത ഭാഗങ്ങളും അവസാനം ശകുന്തളയുടെ പുത്രന്‍ ഭരതിനെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.
വീഡിയോ കാണാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ വിഎഫ്‌എക്സും പശ്ചാത്തല സംഗീതവും പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
ചിത്രത്തിനായി കൂറ്റന്‍ സെറ്റുകളും നിര്‍മ്മാതാക്കള്‍ ഒരുക്കിയിരുന്നു. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കിയാണ് ചിത്രമെത്തുന്നത്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുന്നത്.
ഗുണശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം 17ന് തീയേറ്ററുകളില്‍ എത്തും. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.