video

00:00

ഒരുകാലത്ത് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ച നടി ഷക്കീല ജനപ്രിയനായകൻ ദിലീപിനെക്കുറിച്ച് സംസാരിക്കുന്നു!

ഒരുകാലത്ത് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ച നടി ഷക്കീല ജനപ്രിയനായകൻ ദിലീപിനെക്കുറിച്ച് സംസാരിക്കുന്നു!

Spread the love

സ്വന്തം ലേഖകൻ

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ എല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഷക്കീല കൂടുതല്‍ തിളങ്ങിയത് മലയാളത്തില്‍ ആയിരുന്നു.

സില്‍ക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമ ലോകത്ത് മാദക സുന്ദരി ആയിട്ടായിരുന്നു ഷക്കീല വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഏറെ കാലമായി അത്തരം സിനിമകളില്‍ നിന്നൊക്കെ മാറി നില്‍ക്കുകയാണ് താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ നല്‍കിയ അഭിമുഖങ്ങളിലൊക്കെ മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹവും ഷക്കീല പ്രകടിപ്പിച്ചിരുന്നു. അതിനിടെ ഒരു അഭിമുഖത്തില്‍ ഷക്കീല ദിലീപിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. തനിക്ക് ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. ഒന്നെങ്കില്‍ ഒരു സീനിലെങ്കിലും അഭിനയിക്കണം.

അത്രയും നല്ല നടനാണ് അദ്ദേഹം എന്നൊക്കെ ആയിരുന്നു വാക്കുകള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷക്കീല.
ദിലീപിന്റെ കൂടെ നല്ല കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. നായികയാവണം എന്നൊന്നുമില്ല. നല്ലൊരു ക്യാരക്ടര്‍ ചെയ്യണം. ഞാന്‍ ചാന്തുപൊട്ട് സിനിമ കണ്ടിരുന്നു. അത് കണ്ടത് മുതല്‍ തോന്നിയ ആഗ്രഹമാണ്.

അയാള്‍ വളരെ നല്ല നടനാണ്. ഒരു സീനെങ്കിലും നല്ലത് ആണെങ്കില്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാണനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല’, എന്നായിരുന്നു ഷക്കീല പറഞ്ഞത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. ഈ വീഡിയോ ദിലീപ് കണ്ട് അവസരം ലഭിക്കട്ടെ. ആഗ്രഹം നടക്കും. എന്നൊക്കെയാണ് കമന്റുകള്‍. ഒപ്പം ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷത്തെ കുറിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ആ വേഷം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് ആണ് ഓരോരുത്തര്‍ കമന്റ് ചെയ്യുന്നത്. അതേസമയം, നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വോയ്‌സ് ഓഫ് സത്യനാഥനാണ് അതില്‍ ആദ്യത്തേത്. റാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇതു കൂടാതെ അരുണ്‍ ഗോപിസംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ആക്ഷന്‍ ചിത്രവും പറക്കും പപ്പന്‍ എന്ന ചിത്രവും വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ദിലീപിന്റേതായി അണിയറയില്‍ ഉണ്ട്. ബാന്ദ്രയില്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് നായികാ. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത് എന്നാണ് സൂചന.

Tags :