video
play-sharp-fill

ഷെയിൻ നിഗം വിവാദത്തിന് ക്ലൈമാക്‌സ് : വിലക്ക് പിൻവലിച്ചു ; നിർമ്മാതാക്കൾക്ക് 32 ലക്ഷം രൂപ നഷ്ടം പരിഹാരം ;  മുടങ്ങിപ്പോയ രണ്ട് ചിത്രങ്ങളിലും അഭിനയിക്കും

ഷെയിൻ നിഗം വിവാദത്തിന് ക്ലൈമാക്‌സ് : വിലക്ക് പിൻവലിച്ചു ; നിർമ്മാതാക്കൾക്ക് 32 ലക്ഷം രൂപ നഷ്ടം പരിഹാരം ;  മുടങ്ങിപ്പോയ രണ്ട് ചിത്രങ്ങളിലും അഭിനയിക്കും

Spread the love

സ്വന്തം ലേഖകൻ

 

കൊച്ചി: ഷെയിൻ നിഗം വിവാദത്തിന് അന്ത്യം. നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി മീറ്റിംഗിൽ ഷെയിൻ വിഷയത്തിന് ഒത്തു തീർപ്പ് ഉണ്ടാകുമെന്ന് സംഘടനയുടെ പ്രസിഡണ്ട് മോഹൻലാലും മറ്റൊരു ഭാരവാഹിയുമായ ഇടവേള ബാബുവും ഉറപ്പുനൽകിയിരുന്നു. ഇന്നലെ കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ ഷെയിൻ നിഗവും എത്തിയിരുന്നു.

 

മുടങ്ങിപ്പോയ ഇരു ചിത്രങ്ങളുടെയും നിർമ്മാതാക്കൾക്ക് നഷ്ടപരിഹാര തുകയായി 32 ലക്ഷം രൂപ നൽകാം എന്നാണ് ഷെയിൻ നിഗം സമ്മതിച്ചു കൊണ്ടാണ് നിർമാതാക്കളുടെ സംഘടന ഷെയിനിന് മേലുള്ള വിലക്ക് പിൻവലിക്കാൻ തയ്യാറായത്. മോഹൻലാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്. മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ചു മോഹൻലാൽ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും എന്ന് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യോഗത്തിനിടെ ഭാരവാഹികൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതൃത്വവുമായി ഫോണിൽ വിളിച്ച് ഷെയിൻ നിഗം പരിഹാരത്തിനായി 32 ലക്ഷം രൂപ നൽകാമെന്ന തീരുമാനം അറിയിക്കുകയും എത്രയും പെട്ടെന്ന് മറുപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. വിലക്ക് നീങ്ങി പ്രശ്‌നത്തിന് പൂർണമായും പരിഹാരം ആയതോടെ മുടങ്ങിപ്പോയ വെയിൽ, കുർബാനി എന്നി ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തന്നെ പുനരാരംഭിക്കും.

 

മാർച്ച് 31 ന് ശേഷം കുർബാനയിൽ അഭിനയിക്കാൻ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി തവണ നിർമാതാക്കളുടെ സംഘടനയുമായി ഒത്തു തീർപ്പുചർച്ച നടത്തിയെങ്കിലും എല്ലാം വലിയ പരാജയം ആവുകയായിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരമായി ഷെയ്ൻ നിഗം നൽകണമെന്ന് ചർച്ചയുടെ ആദ്യഘട്ടങ്ങളിൽ നിർമ്മാതാക്കളുടെ സംഘടന അറിയിക്കുകയും എന്നാൽ അമ്മ സംഘടന ഈ ആവശ്യം പൂർണമായി തള്ളിക്കളയുകയാണ് ചെയ്തിരുന്നു. ഏറ്റവും ഒടുവിലിതാ 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മാസങ്ങൾ നീണ്ടു നിന്ന വിവാദം അവസാനിപ്പിച്ചിരിക്കുകയാണ്.