play-sharp-fill
നടൻ ഷെയിൻ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമ്മതാക്കൾ: അമ്മ സംഘടനയുടെ യോഗം ചൊവ്വാഴ്ച

നടൻ ഷെയിൻ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമ്മതാക്കൾ: അമ്മ സംഘടനയുടെ യോഗം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ

കൊച്ചി: നടൻ ഷെയിൻ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമ്മതാക്കൾ. അമ്മ സംഘടനയുടെ യോഗം ചൊവ്വാഴ്ച. ചിത്രീകരണം മുടങ്ങിയ വെയിൽ,കുർബാനി ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനമാകാതെ നടൻ ഷെയിൻ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമ്മതാക്കൾ. ഇതിനെ തുടർന്ന് താരസംഘടനയായ അമ്മയുടെ നിർവാഹക സമിതിയോഗം ചൊവ്വാഴ്ച നടത്തും.

 

ഷെയിൻ നിഗമിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി ചർച്ച ചെയ്യും. ഇതിനു ശേഷം നിർമതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും അമ്മ ഭാരവാഹികൾ വീണ്ടും ചർച്ച നടത്തുമെന്നാണ് വിവരം.പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നിർദേശത്തെ തുടർന്ന് ചിത്രീകരണം പൂർത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിൻ നിഗം നേരത്തെ പൂർത്തിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ചിത്രീകരണം മുടങ്ങിപോയ വെയിൽ സിനിമ പൂർത്തിയാക്കാൻ താൻ തയാറാണെന്ന് കാട്ടി നിർമാതാവിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ. ഇതിനൊപ്പം മുടങ്ങിയ കുർബാനി എന്ന ചിത്രത്തിന്റെ കാര്യത്തിലും വെയിലും കൂർബാനിയും ചിത്രീകരണം മുടങ്ങിയതോടെ നിർമാതാക്കൾക്ക് നേരിട്ട നഷ്ടത്തിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

 

 

ഇക്കാര്യങ്ങളിൽക്കൂടി വ്യക്തത വരുത്തിയതിനു ശേഷം മാത്രമെ ഷെയിനുമായി സഹകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുവെന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. ഇക്കാര്യം ഇവർ അമ്മ സംഘടനയുടെ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന അമ്മ സംഘടനയുടെ നിർവാഹക സമിതിയോഗം വിഷയം ചർച്ച ചെയ്യും.

 

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ടു വെച്ചിരിക്കുന്ന ആവശ്യത്തിൽ ഷെയിൻ നിഗമിന്റെ നിലപാടറിയുന്നതിനാണ് അദ്ദേഹത്തെ കൂടി യോഗത്തിലേക്ക് വിളിക്കുന്നതെന്നാണ് വിവരം.ഇതിൽ ധാരണയുണ്ടാക്കിയതിനു ശേഷം അമ്മ ഭാരവാഹികൾ പ്രൊഡ്യുസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തും.വെയിൽ,കുർബാനി സിനിമകളുടെ ചിത്രീകരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടർന്നാണ് ഷെയിൻ നിഗമും നിർമാതാക്കളും തമ്മിൽ തർക്കം തുടങ്ങിയത്.

 

 

 

തുടർന്ന് അമ്മ സംഘടനയും ഫെഫ്കയും ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷെയിൻ നിഗം നിർമാതാക്കൾക്കെതിരെ നടത്തിയ പരാമർശം വീണ്ടും ഭിന്നത രൂക്ഷമാക്കിയിരുന്നു.ഇതോടെ ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്ന സംഘടനകൾ പിൻമാറിയിരുന്നു.തുടർന്ന് ഷെയിൻ മാപ്പപേക്ഷയുമായി രംഗത്തു വന്നതോടെയാണ് വീണ്ടും ഒത്തു തീർപ്പുചർച്ചകൾ തുടങ്ങിയത്.