
തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടും വയനാട്ടിലും കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്.
സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പൊലീസിന്റേത് നരനായാട്ടെന്ന് എംകെ രാഘവൻ പ്രതികരിച്ചു. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് രമേശ് ചെന്നിത്തലയും ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു